Thursday, August 14

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനം 2025

സ്പോർട്സ് ക്വാട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബി.എഡ്. സ്പോർട്സ് ക്വാട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാൻഡേറ്ററി ഫീസടച്ച് ആഗസ്റ്റ് 16-ന് വൈകിട്ട് നാലു മണിക്കുള്ള അതത് കോളേജുകളുമായി ബന്ധപ്പെട്ട് സ്ഥിര പ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റു സംവരണ വി ഭാഗക്കാർ 145/- രൂപ. മറ്റുള്ളവർ 575/- രൂപ. ഒരു തവണ ഫീസടച്ചവർ വീണ്ടും അടയ്ക്കേ ണ്ടതില്ല. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ : 0494 2407017, 7016, 2660600.

സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ഫൈന്‍ ആർട്സിൽ

സ്പോട്ട് അഡ്മിഷന്‍

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ഫൈന്‍ ആർട്സിലെ 2025 അധ്യയന വര്‍ഷത്തേ ഇന്റഗ്രേറ്റഡ് എം.ടി.എ., എം.എ. മ്യൂസിക് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 18, 19 തീയതികളിൽ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂള്‍ ഓഫ് ഡ്രാമ ഓഫീസിൽ ഹാജരാകണം. പ്രവേശനം സ്കൂളില്‍ വെച്ച് നടത്തുന്ന അഭിരുചി പരീക്ഷയുടേയും യോഗ്യതാ പരീക്ഷയുടെയും മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2385352.

എം.എ. ഉറുദു സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ഉറുദു പഠനവകുപ്പിൽ എം.എ. ഉറുദു പ്രോഗ്രാമിന് എസ്.സി. സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 18-ന് മുൻപായി സർവകലാശാലാ വെബ്സൈറ്റ് മുഖേന ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8897246842.

പി.ആർ. 1130/2025

പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ

വിവിധ യു.ജി. / പി.ജി. സീറ്റൊഴിവ്

പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ. / എം.എസ്.ഡബ്ല്യൂ. / ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിൽ – ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഫോൺ : 8594039556, 9656913319.

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ

ബി.എസ് സി. എ.ഐ. സീറ്റൊഴിവ്

മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.എസ് സി. – എ.ഐ. ഹോണേഴ്‌സ് പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ഇതുവരെ സർവകലാശാലാ ക്യാപ് രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കും സേ / സപ്ലിമെന്ററി കഴിഞ്ഞവർക്കും ഇപ്പോൾ പ്രവേശനം നേടാം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011, 8891209610.

പി.ആർ. 1132/2025

പൂമല ബി.എഡ്. സെന്ററിൽ സീറ്റൊഴിവ്

സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. കൊമേഴ്‌സ് പ്രോഗ്രാമിന് ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ക്യാപ് ഐ.ഡിയുള്ളവർ ആഗസ്റ്റ് 14-ന് ഉച്ചക്ക് 12 മണിക്ക് സെന്ററിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 9605974988.

പി.ആർ. 1133/2025

കൊടുവായൂർ ബി.എഡ്. സെന്ററിൽ സീറ്റൊഴിവ്

പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്.  പ്രവേശനം ആഗസ്റ്റ് 16-ന് ക്ലോസ് ചെയ്യും. താത്പര്യമുള്ളവർ സെന്റർ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04923 252556.

പി.ആർ. 1134/2025

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ( 2018 മുതൽ 2020 വരെ പ്രവേശനം ) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ (CBCSS) ബാച്ചിലർ ഓഫ് തിയേറ്റർ ആർട്സ് (2023 പ്രവേശനം) റഗുലർ / (2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

error: Content is protected !!