കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദഫലം പ്രഖ്യാപിച്ചു. ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. വിദൂരവിഭാഗത്തിന്റെ ഫലം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. മുന്നൂറോളം കോളേജുകളിലായി 58626 പേര്‍ പരീക്ഷയെഴുതിയതില്‍ 48599 പേരാണ് വിജയിച്ചത്. മൊത്തം വിജയശതമാനം 82.9 ആണ്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഫലപ്രഖ്യാപനം നടത്തി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, പ്രൊഫ. എം.എം. നാരായണന്‍, എ.കെ. രമേഷ് ബാബു, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. ഷംസാദ് ഹുസൈന്‍, എം. ജയകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷാ ഭവന്‍ ബ്രാഞ്ച് മേധാവികള്‍, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും യഥാസമയം ഫലം പ്രസിദ്ധീകരിച്ച് വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഉറപ്പാക്കാന്‍ സഹായിച്ച ജീവനക്കാരെയും അധ്യാപകരെയും യോഗം അഭിനന്ദിച്ചു.

കോഴ്സുകളും വിജയശതമാനവും : BCom(84.55), BBA( 85.89), BCom. Prof.( 96.55). BTHM (96.67), BHD(91.17), BHA (100), BA (82.67), AFU (91.51), BSW(81.39). BTFP (91.30), BVC (91.67), BSc. (80.89), BCA (75.11), BMMC (61.61).

error: Content is protected !!