
എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്
സ്വാശ്രയ കോഴേസുകള്‍ക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.-യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് 15 വരെ അപേക്ഷിക്കാം. റിസര്‍വേഷന്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസിളവ് ലഭ്യമാണ്. ഫോണ്‍ 9745644425, 9946623509.
അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി ജനുവരി 5 മുതല്‍ ഫെബ്രുവരി 03 വരെ നടത്തുന്ന പരിശീലനത്തിലേക്ക് ഡിസംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0494 2407350, 7351 (ugchrdc.uoc.ac.in) പി.ആര്‍. 1330/2021
സിണ്ടിക്കേറ്റ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 15-ന് രാവിലെ സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ ചേരും. പി.ആര്‍. 1331/2021
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2022 ജനുവരി 5-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1332/2021
എന്‍ട്രന്‍സ് പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഇംഗ്ലീഷ് പ്രവേശനത്തിന് നോണ്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രവേശന പരീക്ഷ 19-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതനിലെ സെമിനാര്‍ ഹാളില്‍ നടക്കും. പി.ആര്‍. 1333/2021
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 1334/2021
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
വിദൂരവിദ്യാഭ്യാസ വിഭാഗം 16-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് വെസ്റ്റ്ഹില്‍ സെന്റ് അല്‍ഫോന്‍സ് കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി കിളിയനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം