കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

അഫിലിയേറ്റഡ് കോളേജുകളിലെ
ഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും 11-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. പ്രവേശന വെബ്‌സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാതെ തന്നെ സ്ഥിരപ്രവേശനം നേടാം. കമ്മ്യൂണിറ്റി, പി.ഡബ്ല്യു.ഡി. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 9 മുതല്‍ 11 വരെ നടക്കും.   പി.ആര്‍. 1121/2021

അന്തര്‍ കലാലയ കായികമത്സരം – ഫിക്‌സ്ചര്‍ മീറ്റിംഗ് 11-ന്

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന 2021-22 അദ്ധ്യയന വര്‍ഷത്തെ അന്തര്‍കലാലായ കായിക മത്സരങ്ങളുടെ ഫിക്‌സ്ചര്‍ മീറ്റിംഗ് 11-ന് നടക്കും. കാലത്ത് 10.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന യോഗത്തില്‍ അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ കായികാധ്യാപകരും നേരിട്ടോ ഓണ്‍ലൈനിലോ പങ്കെടുക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിണ്ടിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസ് പങ്കെടുക്കും. വിവിധ കായിക ഇനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമാവലി പുസ്തകം ചടങ്ങില്‍ വൈസ്ചാന്‍സിലര്‍ പ്രകാശനം ചെയ്യും.  പി.ആര്‍. 1122/2021

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന പരീശീലനത്തിന് നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ നടക്കുന്ന പരിശീലനത്തില്‍ ഏത് വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ – 0494 2407350, 2407351, ugchrdc.uoc.ac.in  പി.ആര്‍. 1123/2021

പി.എച്ച്.ഡി. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന പരീക്ഷ 15, 16 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.  പി.ആര്‍. 1124/2021

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എസ് സി. കെമിസ്ട്രി, എം.കോം. നവംബര്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് സ്റ്റഡീസ്, സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), ഫൈനല്‍ എം.എ. സംസ്‌കൃതം സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1125/2021

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ., എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1126/2021

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 12-ന് തുടങ്ങും

error: Content is protected !!