കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

Copy LinkWhatsAppFacebookTelegramMessengerShare

എസ്.ഡി.ഇ. ഓണ്‍ലൈന്‍ ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. കോഴ്‌സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ”സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ യൂണിവേഴ്‌സറ്റി ഓഫ് കാലിക്കറ്റ്” എന്ന ഔദ്യോഗിക വിലാസത്തില്‍ യൂട്യൂബില്‍ ലഭിക്കും. സിലബസ്, ചോദ്യശേഖരം, പഠന സാമഗ്രികള്‍ എന്നിവ വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍ 0494 2407356, 7494, sdeuoc.ac.in  പി.ആര്‍. 1223/2021

എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പഠനവിഭാഗം വെബ്‌സൈറ്റില്‍ (https://politicalscience.uoc.ac.in) പ്രസിദ്ധീകരിച്ചു. ഓപ്പണ്‍ മെറിറ്റ് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 25-ന് രാവിലെ 10 മണിക്കും വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്ക് 2 മണിക്കും അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ നേരിട്ട് ഹാജരാകണം. അഭിമുഖത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്നതല്ല. കോവിഡ്-19 ബാധിതര്‍ ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതും മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം യഥാസമയം സമര്‍പ്പിക്കേണ്ടതുമാണ്. പ്രവേശനത്തിന് അര്‍ഹരായവര്‍ക്കുള്ള മെമ്മോ ഇ-മെയിലില്‍ അയക്കും. ഫോണ്‍ 0494 2407388, polhod@uoc.ac.in  പി.ആര്‍. 1224/2021

ഹാള്‍ടിക്കറ്റ്

നവംബര്‍ 29-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  പി.ആര്‍. 1225/2021

മാര്‍ക്ക് ലിസ്റ്റ്

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ സഹിതം കോളേജില്‍ ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.  പി.ആര്‍. 1226/2021

പരീക്ഷാ അപേക്ഷ

2014, 2015 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.   പി.ആര്‍. 1227/2021

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി, മാത്തമറ്റിക്‌സ്, പോളിമര്‍ കെമിസ്ട്രി, ജനറല്‍ ബയോടെക്‌നോളജി, സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം.   പി.ആര്‍. 1228/2021

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. ഫൈനല്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍) ഏപ്രില്‍ 2020 പരീക്ഷയുടെയും  പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍. 1229/2021

കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

നാല്, അഞ്ച്, ഒമ്പത്, പത്ത് സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!