കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫിസിക്കല്‍ സയന്‍സ് അസി.പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 8-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.     പി.ആര്‍. 1412/2023

പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍
ഓഡിറ്റ് കോഴ്‌സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ 2020 വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി പ്രവേശനം നേടിയ പി.ജി. വിദ്യാര്‍ത്ഥികളില്‍ ഓഡിറ്റ് കോഴ്‌സിന്റെ ഭാഗമായുള്ള ബുക്ക് റിവ്യൂ, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കാത്ത ഒന്ന്, രണ്ട് സെമസ്റ്റര്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30-ന് മുമ്പായി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407494     പി.ആര്‍. 1413/2023

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നവംബര്‍ 1-ലേക്ക് മാറ്റിയതായി സര്‍വകലാശാലാ വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം മേധാവി ഡോ. സി.കെ. ജിഷ അറിയിച്ചു. ബസ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.     പി.ആര്‍. 1414/2023

പരീക്ഷാ അപേക്ഷ

സപ്തംബര്‍ 14, 15 തീയതികളില്‍ നടന്ന സര്‍വകലാശാലാ പരീക്ഷകള്‍ക്ക് ഹാജരാകാന്‍ സാധിക്കാത്ത, നിപ വ്യാപനത്തിന്റെ ഭാഗമായി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തുന്നു. പ്രസ്തുത കണ്ടേന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കണ്ടൈന്‍മെന്റ് സോണുകളിലുള്‍പ്പെട്ട കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരീക്ഷക്ക് നവംബര്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകള്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, എസ്.ഡി.ഇ. ബിരുദ വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 പരീക്ഷകള്‍ക്ക് സൂപ്പര്‍ ഫൈനോടു കൂടി നവംബര്‍ 2 വരെ നേരിട്ട് അപേക്ഷിക്കാം. യു.ജി. പരീക്ഷകള്‍ ആദ്യമായി ബാര്‍കോഡ് സമ്പ്രദായത്തില്‍ നടത്തുന്ന സാഹചര്യത്തിലാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്. പരീക്ഷാ രജിസ്‌ട്രേഷന് ഇനി അവസരം ഉണ്ടാകുന്നതല്ല.        പി.ആര്‍. 1415/2023

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി (ഇന്റേണല്‍) പരീക്ഷകള്‍ നവംബര്‍ 15-ന് തുടങ്ങും.      പി.ആര്‍. 1416/2023

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022, ഏപ്രില്‍ 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ നവംബര്‍ 2, 3 തീയതികളില്‍ നടക്കും.      പി.ആര്‍. 1417/2023

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്ന്, രണ്ട് വര്‍ഷ ബി.എസ് സി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.      പി.ആര്‍. 1418/2023

error: Content is protected !!