കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഗസ്റ്റ് അധ്യപക നിയമനം

തൃശ്ശൂരിലെ പേരാമംഗലത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ( CCSIT ) സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ടെക്നോളജിയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലെ ഗസ്റ്റ് അധ്യപക ഒഴിവിലേക്ക് താൽപര്യമുള്ളവർ ജൂലൈ ആറിനു മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ccsitperamangalam@uoc.ac.in എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് 0487 2202560.

പി.ആർ. 876/2024

അറബിക് അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ( CUTECs ) കരാർ അടിസ്ഥാനത്തിൽ അറബിക് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

പി.ആർ. 877/2024

ഫൈൻ ആർട്സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന ( CUTEC ) കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ മണിക്കൂർ അടിസ്ഥാനത്തിലുള്ള ഫൈൻ ആർട്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കല്ലായിയിലെ സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9447074350, 9447234113.

പി.ആർ. 878/2024

ക്രിമിനൽ നിയമങ്ങളിലെ മാറ്റങ്ങൾ: പ്രഭാഷണ പരമ്പര

കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ ക്രിമിനൽ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ വൈകീട്ട് മൂന്നു മണിക്ക് ഓൺലൈനായി ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9497541171, 9747290936.

പി.ആർ. 879/2024

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 23-ന് തുടങ്ങും. കേന്ദ്രം: വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്.

നാലാം സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്‌മന്റ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 23-ന് തുടങ്ങും. കേന്ദ്രം: നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 880/2024

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എം.ആർക്. (2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 17 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

പി.ആർ. 881/2024

പരീക്ഷാഫലംആറാം സെമസ്റ്റർ ബി.വോക്. അക്കൗണ്ടിംഗ് ആന്റ് ട്രാൻസാക്ഷൻ, ബാങ്കിങ് ഫിനാൻസ് സർവീസ് ഇൻഷുറൻസ് ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ.882/2024

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഇലക്ട്രോണിക്സ്, എം.എസ് സി. മൈക്രോബയോളജി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫസൽ – ഉൽ – ഉലമ യു.ജി. (CBCSS 2019 പ്രവേശനം മുതൽ, CUCBCSS 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ( CBCSS – PG / CBCSS – PG – SDE ) നവംബർ 2023 / നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 883/2024

error: Content is protected !!