കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ആറാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ ക്കുള്ള കോൺടാക്ട് ക്ലാസുകൾ ഡിസംബർ 28-ന് ആരംഭിക്കും. വിദ്യാർഥികൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് അവരവർക്ക് അനുവദിച്ചിട്ടുള്ള കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
പി.ആർ. 1795/2024
ഓഡിറ്റ് കോഴ്സ് 16 വരെ സമർപ്പിക്കാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയ പി.ജി. വിദ്യാർഥികൾ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വരേയ്ക്ക് നീട്ടി. ഫോൺ : 0494 2407356, 0494 2400288.
പി.ആർ. 1796/2024
പരീക്ഷ
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും.
വിദൂര വിഭഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ ( 2015 പ്രവേശനം മാത്രം ) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ഏപ്രിൽ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 1797/2024
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1798/2024