
പരീക്ഷ
മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 ബിരുദ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 8-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. പി.ആര്‍. 1029/2021
ഓവര്‍സിയര്‍ (സിവില്‍) നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ അസ്സല്‍ യോഗ്യതാരേഖകളുടെ പകര്‍പ്പുകള്‍ നവംബര്‍ 5-ന് മുമ്പായി രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., പിന്‍-673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ (www.uoc.ac.in) പി.ആര്‍. 1030/2021
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1031/2021
പരീക്ഷാ അപേക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
നാലാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് നേരിട്ട് അപേക്ഷിക്കാം. 18-ന് മുമ്പായി ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കണം. ഡസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 22-ന് നടക്കും.
സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 8 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 1032/2021
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഏപ്രില്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1033/2021
അദ്ധ്യാപക പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്- യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്ക് ലൈഫ് സയന്‍സില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 12 മുതല്‍ 25 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബോട്ടണി, ജനിറ്റിക്‌സ്, മൈക്രോബയോളജി, സുവോളജി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0494 2407350, 7351, ugchrdc.uoc.ac.in പി.ആര്‍. 1034/2021
പുസ്തകാസ്വാദന ശില്‍പശാല
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍, കിഴിശ്ശേരി റീജണല്‍ കോളേജ് ഓഫ് സയന്‍സ് ആന്റ് ഹ്യൂമാനിറ്റീസുമായി സഹകരിച്ച് ബുക്ക് റിവ്യൂ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രൊഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ഉമര്‍ തറമേല്‍, അഷ്‌റഫ് തൂണേരി, ഖാദര്‍ പാലാഴി, മുസ്തഫ താള്‍തൊടി, ടി. റിയാസ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയര്‍ സംഘടിപ്പിച്ച പുസ്തകാസ്വാദന ശില്‍പശാല പ്രൊഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.