കാലിക്കറ്റ്‌ സർവകലാശാല അറിയിപ്പുകൾ

മലയാളം റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. നരവംശ ശാസ്ത്രം, ചരിത്രം, മലയാളം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കാണ് ഒക്‌ടോബര്‍ 7 മുതല്‍ 20 വരെ നടക്കുന്ന കോഴ്‌സില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 29-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in) ഫോണ്‍ 0494 2407350, 7351. പി.ആര്‍. 1318/2022

ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും. 27 മുതല്‍ 28-ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരമുണ്ടായിരിക്കും. പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്തു സൂക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1320/2022

പ്രാക്ടിക്കല്‍ പരീക്ഷ

അവസാനവര്‍ഷ ബി.ഡി.എസ്. പാര്‍ട്ട്-2 ഏപ്രില്‍ 2020 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ 26 മുതല്‍ എടപ്പാള്‍ മലബാര്‍ ഡന്റല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്ററില്‍ നടക്കും. പി.ആര്‍. 1321/2022

എം.എ. ഹിസ്റ്ററി വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 27 മുതല്‍ 30 വരെ തൃശൂര്‍ ശ്രീ. സി. അച്ചുതമേനോന്‍ ഗവ. കോളേജിലും മഞ്ചേരി എന്‍.എസ്.എസ്. കോളേജിലും നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. പി.ആര്‍. 1322/2022

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1323/2022

പരീക്ഷ

സപ്തംബര്‍ 23-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 6-ന് നടക്കും. പി.ആര്‍. 1324/2022പുനര്‍മൂല്യനിര്‍ണയ ഫലംഅഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1325/2022

error: Content is protected !!