
സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ്
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിന്റെ ജനറല്‍ കൗണ്‍സില്‍ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് 14-ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സെനറ്റ് ഹൗസില്‍ നടക്കും. ഉച്ചക്ക് 2 മണിക്കാണ് വോട്ടെണ്ണല്‍. അന്തിമവോട്ടര്‍ പട്ടികയില്‍ പേരുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് ഡീന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതത് കോളേജ് പ്രിന്‍സിപ്പല്‍ / സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് ഡീന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ ഫോറവും സഹിതമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തേണ്ടതെന്ന് വരണാധികാരി അറിയിച്ചു. പി.ആര്‍. 673/2023
ഗോത്രവര്‍ഗ പഠനകേന്ദ്രത്തില്‍
ഗവേഷണ ശില്പശാല
കാലിക്കറ്റ് സര്‍വകലാശാലയിലെ യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജിനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റയിനബിള്‍ ഡെവലപ്പ്മെന്റ് ചെതലയത്തെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ നടത്തിയ ശില്പശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ ഗവേഷകര്‍ ഗവേഷണ പഠനങ്ങളെ നൂതന രീതിയില്‍ സമീപിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവേഷണത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. രീതി ശാസ്ത്രവും തദ്ദേശീയ സമൂഹവും, നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തിലുള്ള അക്കാദമിക രചന എന്നീ വിഷയങ്ങളെ കുറിച്ചാണ് ശില്പശാല നടന്നത്. ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ സി. ഹരികുമാര്‍ അധ്യക്ഷനായിരുന്നു. യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ. ഇ. പുഷ്പലത, സര്‍വകലാശാലാ ഫിനാന്‍സ് ഓഫീസര്‍ എന്‍. അബ്ദുള്‍ റഷീദ്, ഐ.ടി.എസ്.ആര്‍. അസി. ഡയറക്ടര്‍ പി.വി. വല്‍സരാജ്, സുല്‍ത്താന്‍ ബത്തേരി അസി. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എം. മജീദ്, യുനെസ്‌കോ ചെയര്‍ റിസോഴ്സ് പേഴ്സണ്‍ ഡോ. സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ- ചെതലയത്തെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ നടത്തിയ ശില്പശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 674/2023
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. പി.ആര്‍. 675/2023
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി ഏപ്രില്‍ 2019 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം. പി.ആര്‍. 676/2023
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 677/2023