കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശനം
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 27-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.    പി.ആര്‍. 680/2023

ബി.എഡ്. പ്രവേശനം – അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 23-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ – 0494 2407016, 2660600    പി.ആര്‍. 681/2023

ബി.പി.എഡ്. പ്രവേശന പരീക്ഷ

2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ സെന്ററുകളിലെ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ ബി.പി.എഡ്., ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷക്ക് 17-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017.    പി.ആര്‍. 682/2023

സിണ്ടിക്കേറ്റ് മീറ്റിംഗ്

17-ന് നടത്താന്‍ നിശ്ചയിച്ച കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 20-ലേക്ക് മാറ്റി.    പി.ആര്‍. 683/2023

പരീക്ഷ മാറ്റി

ജൂണ്‍ 21-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി.    പി.ആര്‍. 684/2023

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 685/2023

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എസ് സി. ബയോകെമിസ്ട്രി, മൈക്രോ ബയോളജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 686/2023

മീറ്റിംഗ്17-ന് നടത്താന്‍ നിശ്ചയിച്ച കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 20-ലേക്ക് മാറ്റി. പി.ആര്‍. 683/2023പരീക്ഷ മാറ്റിജൂണ്‍ 21-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പി.ആര്‍. 684/2023പുനര്‍മൂല്യനിര്‍ണയ ഫലംമൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 685/2023പരീക്ഷാ ഫലംഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എസ് സി. ബയോകെമിസ്ട്രി, മൈക്രോ ബയോളജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 686/2023

error: Content is protected !!