സര്‍വകലാശാലയില്‍ യോഗാദിനാചരണം
കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗം അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി യോഗാ പരിശീലനം നടത്തി. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കായിക വിഭാഗത്തിലെ അസി. പ്രൊഫസര്‍ വി.പി. ധന്യ നേതൃത്വം നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍. അബ്ദുള്‍ റഷീദ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ- അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടന്ന യോഗാപരിശീലനത്തില്‍ നിന്ന്. പി.ആര്‍. 703/2023
അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം
കാലിക്കറ്റ് സര്‍വകലാശാലയും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും ചേര്‍ന്ന് 23-ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം നടത്തും. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യാ റീജിണല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ മുഖ്യാതിഥിയാകും. പി.ആര്‍. 704/2023
റഫറന്‍സ് മാനേജ്‌മെന്റ്‌സോഫ്റ്റ്‌വെയര്‍ ശില്‍പശാല
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയും കേരള ലൈബ്രറി അസോസിയേഷന്‍ കോഴിക്കോട് റീജിയണും സംയുക്തമായി ജൂണ്‍ 24, ജൂലൈ 1 തീയതികളില്‍ റഫറന്‍സ് മാനേജ്‌മെന്റ് സോഫ്റ്റ് വെയറില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. അക്കാദമിക് രചനകളില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി സൈറ്റേഷനും റഫറന്‍സിംഗും ക്രമീകരിക്കാം എന്ന മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ശില്‍പശാലയില്‍ അദ്ധ്യാപകര്‍, ഗവേഷകര്‍, ലൈബ്രേറിയന്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. എം. പ്രശാന്ത് ശില്‍പശാല നയിക്കും. പി.ആര്‍. 705/2023
എം.എ. സോഷ്യോളജി വൈവ
എസ്.ഡി.ഇ. അവസാനവര്‍ഷ / നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ 26, 27 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 706/2023
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 31-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021, 2022, ഏപ്രില്‍ 2021, 2022 സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 3-ന് തുടങ്ങും. പി.ആര്‍. 707/2023
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020, 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 3 വരെ അപേക്ഷിക്കാം.
ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 5 വരെ അപേക്ഷിക്കാം. പി.ആര്‍. 708/2023