ഗോത്രവിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിന്
ജ്ഞാനദീപം പദ്ധതികള്‍
ഗോത്രവിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ പുരോഗതിക്കായി കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്റ്റൈനബിള്‍ ഡവലപ്‌മെനന്റ് ജ്ഞാനദീപം പദ്ധതികള്‍ നടപ്പിലാക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിലൂടെ ആദിവാസി യുവതയെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തില്‍ വയനാട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ശില്‍പശാലകള്‍ നടത്തും. കരിയര്‍ കൗണ്‍സിലിംഗ്, കോഴ്‌സ് തെരഞ്ഞെടുപ്പ്, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, സ്ഥാപന തെരഞ്ഞെടുപ്പും അപേക്ഷയും, ടെസ്റ്റുകള്‍ക്കു വേണ്ടിയുള്ള ഒരുക്കം, മെന്റര്‍ഷിപ്പും പിന്തുണയും തുടങ്ങിയവയില്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കും. യുനസ്‌കോ ചെയര്‍ ഹോള്‍ഡറും സുവോളജി പഠനവിഭാഗം പ്രൊഫസറുമായ ഡോ. ഇ. പുഷ്പലതയാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പി.ആര്‍. 709/2023
ബിരുദപഠനം തുടരാം
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം എം.എ. എക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, പൊളിറ്റിക്‌സ്, ഹിസ്റ്ററി, അറബിക്, എം.എസ് സി. മാത്തമറ്റിക്‌സ്, എം.കോം. വിദ്യാര്‍ത്ഥികളില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച് പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനത്തിന് അവസരം. പ്രസ്തുത കോഴ്‌സിന്റെ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020-ല്‍ പ്രവേശനം നേടിയ പ്രൈവറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494. പി.ആര്‍. 710/2023
സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2020 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. വിദ്യാര്‍ത്ഥികള്‍ 6 ദിവസത്തെ സാമൂഹ്യസേവനം നിര്‍വഹിച്ചതിന്റെ സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധിച്ച് അപാകത കണ്ടെത്തി തള്ളിയത് പുതുക്കി അപ് ലോഡ് ചെയ്യാത്തവരും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് ‘നോട്ട് വെരിഫെയ്ഡ്’ കാണിക്കുന്നവരും പുതുക്കിയ സര്‍ട്ടിഫിക്കറ്റ് എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ – 04942 400288,04942 407356. പി.ആര്‍. 711/2023
കോഷന്‍ ഡെപ്പോസിറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2014-18, 2016-20 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക ഇതുവരെയും കൈപ്പറ്റാത്തവര്‍ ജൂലൈ 22-നകം തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം, പ്രസ്തുത തുക ഇനിയൊരറിയിപ്പില്ലാതെ സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്. തുക കൈപ്പറ്റാനുള്ള വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 0494-2400223, 9995999208. പി.ആര്‍. 712/2023
റീഫണ്ട് സേവനനിരക്കില്‍ മാറ്റം
സര്‍വകലാശാലയുടേതല്ലാത്ത തെറ്റ് കൊണ്ട് സംഭവിക്കുന്ന റീഫണ്ട് അപേക്ഷകളുട സേവനനിരക്ക് ജൂലൈ 1 മുതല്‍ 115 രൂപയില്‍ നിന്നും 125 രൂപയാക്കി പുതുക്കി നിശ്ചയിച്ചിരിക്കുന്നു. പി.ആര്‍. 713/2023
കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം
കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ പ്രത്യേക യോഗം ജൂണ്‍ 29-ന് നടത്താനിരുന്നത് ജൂണ്‍ 27-ലേക്ക് മാറ്റി. രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിലാണ് യോഗം. പി.ആര്‍. 714/2023