കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക മാറ്റങ്ങള്‍ കായികമേഖലയിലും വേണം
ഡോ. ജി. കിഷോര്‍

കാലികമായ മാറ്റങ്ങള്‍ക്കനുസരിച്ച് കായികമേഖലയിലും മാറ്റം വരുത്തണമെന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും കാലിക്കറ്റ് സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികതാരമാവുക എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെങ്കിലും കായിക സാക്ഷരത ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ജീവിത ശൈലീ രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, സാങ്കേതിക വിദ്യയുടെ സ്വാധീനം എന്നിവയ്ക്കെല്ലാമനുസരിച്ച് കായിക പരിശീലന രീതികളിലും മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.   വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ധീന്‍, സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി. ഹൃഷികേശ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കായികതാരങ്ങളായ അനസ് എടത്തൊടിക, മഷൂര്‍ ഷെറീഫ് എന്നിവരെ ആദരിച്ചു. സെമിനാറില്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ- അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും ചേര്‍ന്നു നടത്തിയ കൂട്ടയോട്ടത്തില്‍ നിന്ന്.    പി.ആര്‍. 715/2023

ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജി
അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിന് എസ്.ടി. വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 10-നകം ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9645598986.    പി.ആര്‍. 716/2023

പി.എച്ച്.ഡി. ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ പ്രൊഫ. എം.എം. മുസ്തഫയുടെ കീഴില്‍ എനി ടൈം പി.എച്ച്.ഡി. സ്‌കീമിലുള്ള ഒഴിവിലേക്ക് ജൂലൈ 3-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ ഹാജരാകണം.   പി.ആര്‍. 717/2023

ബി.ആര്‍ക്ക് – കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജുകളിലെ 1, 2 സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച ബി.ആര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. 1, 2 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത, മൂന്നാം സെമസ്റ്റര്‍ ക്ലാസിലേക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹരായവരെയാണ് കോളേജ് മാറ്റത്തിന് പരിഗണിക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 15-നകം പ്രിന്‍സിപ്പാല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.   പി.ആര്‍. 718/2023

അഫ്‌സലുല്‍ ഉലമ പ്രവേശനം
അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ 30-ന് വൈകീട്ട് 5 മണി വരെ സമര്‍പ്പിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017, 2660600.    പി.ആര്‍. 719/2023

ബി.എഡ്. അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ് ആന്റ് ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി 28-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദിവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600   പി.ആര്‍. 720/2023

പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ രണ്ട് വര്‍ഷ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.ഇ. കോഴ്‌സുകളുടെ പ്രവേശന പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും 30-ന് തുടങ്ങും. സര്‍വകലാശാലാ ഇന്റോര്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. ഹാള്‍ടിക്കറ്റ് 26 മുതല്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 7016.   പി.ആര്‍. 721/2023

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 3 വരെയും 180 രൂപ പിഴയോടെ ജൂലൈ 5 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ജൂലൈ 3 വരെയും 180 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.   പി.ആര്‍. 722/2023

എം.കോം. വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.കോം. പരീക്ഷയുടെ വൈവ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.   പി.ആര്‍. 723/2023

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.വോക്. നവംബര്‍ 2021, 2022 പരീക്ഷകള്‍ ജൂലൈ 6-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.എ. ബിസിനസ് എക്കണോമിക്‌സ്, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും.   പി.ആര്‍. 724/2023

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍. 725/2023

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, സോഷ്യോളജി നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഡവലപ്‌മെന്റ് എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.പി.ഇ. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍. 726/2023

error: Content is protected !!