കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ജൂലൈ 5 മുതല്‍ അപേക്ഷിക്കാം.     പി.ആര്‍. 755/2023

പരീക്ഷ

എം.ബി.എ. നാലാം സെമസ്റ്റര്‍ ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 26-നും രണ്ടാം സെമസ്റ്റര്‍ 27-നും തുടങ്ങും.     പി.ആര്‍. 756/2023

പരീക്ഷാ ഫലം

ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം.   

പാഠ്യപദ്ധതി രൂപവല്‍ക്കരണ ശില്‍പശാല

ഉന്നതവിദ്യാഭ്യാസ വകുപ്പും കാലിക്കറ്റ് സര്‍വകലാശാലയും ചേര്‍ന്ന് നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി രൂപവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. 4-ന് സര്‍വകലാശാലാ ഇം.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. ഉച്ചക്ക് 2 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കാലിക്കറ്റിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നതിനു മുന്നോടിയായാണ് ശില്‍പശാല.     പി.ആര്‍. 753/2023

യുനസ്‌കോ ചെയര്‍ ‘ജ്ഞാനദീപം’

കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പരിപാടിയായ ‘ജ്ഞാനദീപം’ കാസര്‍ഗോഡ് പരവനടുക്കത്തെ ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ചുള്ള ബൃഹത്തായ കര്‍മ പദ്ധതിയാണ് ജ്ഞാന ദീപം. വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ട്രൈബല്‍ സ്‌കൂളുകളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. കസര്‍ഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എം. മല്ലിക പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍. ഷൈനി അദ്ധ്യക്ഷയായി. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിലെ സീനിയര്‍ സയന്റിസ്‌റ് ഡോ. പ്രജിത്ത്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോമേഴ്സ് സ്‌കോളര്‍ ടി ഇസ്മായില്‍ എന്നിവര്‍ സയന്‍സ്, കോമേഴ്സ് വിഷയങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാദ്ധ്യതകള്‍ വിദ്യാര്‍ത്ഥികളുമായി പങ്കു വെച്ചു. യുനസ്‌കോ ചെയര്‍ ഹോള്‍ഡര്‍ ഡോ. ഇ. പുഷ്പലത, റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. സിറാജുദ്ദീന്‍, സീനിയര്‍ സൂപ്രണ്ട് കെ.എം. പ്രസന്ന, വിദ്യാര്‍ത്ഥി പ്രതിനിധി ടി.വി. അഷ്‌ന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!