ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം
2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 10-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. ഫോണ്‍ / ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ 8606622200, 0494 2407337. പി.ആര്‍. 775/2023
ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 6-ന് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തുന്നതിന് 6, 7 തീയതികളില്‍ സൗകര്യം ഉണ്ടായിരിക്കും. പി.ആര്‍. 776/2023
ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 6-ന് പ്രസിദ്ധീകരിക്കും. 10-ന് രാവിലെ 11 മണി വരെ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരമുണ്ട്. ഒന്നാം അലോട്ട്‌മെന്റ് 14-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600. പി.ആര്‍. 777/2023
അറബിക് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പില്‍ അറബിക് പി.ജി. പ്രവേശന പരീക്ഷയില്‍ 1 മുതല്‍ 16 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും എസ്.സി., എസ്.ടി. റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കുമുള്ള അഭിമുഖം 6-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും സാധുതയുള്ള കാപ്പ് ഐ.ഡി.യുടെ കോപ്പിയും സഹിതം ഹാജരാകണം. പി.ആര്‍. 778/2023
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 2-ന് തുടങ്ങും.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 18-ന് തുടങ്ങും.
10-ന് നടത്താന്‍ നിശ്ചയിച്ച ബി.ടെക്. പരീക്ഷകള്‍ 11-ലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 779/2023
പരീക്ഷാ ഫലം
ബി.വോക് മള്‍ട്ടിമീഡിയ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
എം.കോം. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 780/2023
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. ഹിസ്റ്ററി, എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എം.കോം. ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെയും എം.എ. ഡവപ്‌മെന്റ് എക്കണോമിക്‌സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.