കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സൗജന്യ എംബ്രോയ്ഡറി കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ 24-ന് തുടങ്ങുന്ന ഹാന്റ് എംബ്രോയ്ഡറി വിത്ത് ബ്രൈഡല്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9846149276.      പി.ആര്‍. 783/2023

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 14-ന് മുമ്പായി രേഖകള്‍ സഹിതം ccsitmji@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം.      പി.ആര്‍. 784/2023

എം.ബി.എ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം, സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലേക്ക് 12 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 295 രൂപയും മറ്റുള്ളവര്‍ക്ക് 875 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.      പി.ആര്‍. 785/2023

വിമന്‍ സ്റ്റഡീസ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. വിമന്‍ സ്റ്റഡീസ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10-ന് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 8848620035, 9496902140.       പി.ആര്‍. 786/2023

ബിരുദ പ്രവേശനം
ടി.സി. സമര്‍പ്പിക്കുന്നതില്‍ ഇളവ്

ഡി.എല്‍.ഇ.ഡി./ടി.ടി.സി അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനം തടസപ്പെടുന്നത് ഒഴിവാക്കാനായി ടി.സി. ഉളള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം വൈസ് ചാന്‍സിലറാണ് ഉത്തരവിറക്കിയത്. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഇളവ്. വിദ്യാര്‍ത്ഥികള്‍ അവരവര്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ അധികാരിയില്‍ നിന്നും ആഗസ്ത് 30-നുള്ളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച് ടി.സി. ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമെന്നുള്ള കത്തും വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും സത്യവാങ്മൂലവും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവേശനസമയത്ത് ഹാജരാക്കണം.     പി.ആര്‍. 787/2023

എം.എ. ഉറുദു പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ എം.എ. ഉറുദു പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 1 മുതല്‍ 12 വരെയുള്ളവരും സംവരണ സീറ്റില്‍ ഉള്‍പ്പെട്ടവരും 7-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം.      പി.ആര്‍. 788/2023

എം.എ. ഹിന്ദി, ഫിലോസഫി വൈവ

നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 10-ന് നടക്കും.  എസ്.ഡി.ഇ., എം.എ. ഫിലോസഫി വൈവ 10-ന് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും.   

പരീക്ഷ മാറ്റി

12, 14 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച, സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.       പി.ആര്‍. 790/2023

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.വോക്. ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി, അപ്ലൈഡ് ബയോടെക്‌നോളജി, പ്രൊഫഷണല്‍ എക്കൗണ്ടിംഗ്, റീട്ടെയില്‍ മാനേജ്‌മെന്റ്, ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.   പി.ആര്‍. 791/2023

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

error: Content is protected !!