
കാമ്പസ് റിക്രൂട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗവും പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്ന് കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. റിസര്‍വ് ബാങ്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് (റെബിറ്റ്) ഉദ്യോഗാര്‍ത്ഥികളെ തേടിയെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി 90 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. റെബിറ്റ് എച്ച്.ആര്‍. മേധാവി ഷിനോജ് ബലരാമന്‍, മറ്റ് ഉദ്യോഗസ്ഥരായ ഒനാം സക്‌സേന, ഉപേന്ദ്ര അഗര്‍വാള്‍, നിഥിന്‍ പാട്ടീല്‍, അമിത് സോളങ്കി, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം മേധാവി ഡോ. വി.എല്‍. ലജിഷ്, പ്ലേസ്‌മെന്റ് സെല്‍ ഓഫീസര്‍ ഡോ. അപര്‍ണ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗവും പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 805/2023
എം.കോം. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.കോം. പ്രവേശനം 11-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. റാങ്ക്‌ലിസ്റ്റില്‍ 1 മുതല്‍ 45 വരെ റാങ്കിലുള്‍പ്പെട്ടവര്‍ നിര്‍ദ്ദേശിക്കപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. പി.ആര്‍. 806/2023
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ബി.ആര്‍ക്ക്. 2011 പ്രവേശനം, 2004 സിലബസ് ഒന്നു മുതല്‍ പത്തു വരെ സെമസ്റ്റര്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-നകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ആഗസ്ത് 3-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 807/2023
പരീക്ഷ
സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ രണ്ടാം സെമസ്റ്റര്‍ എം.ടി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-ന് തുടങ്ങും. പി.ആര്‍. 808/2023
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. പി.ആര്‍. 809/2023