കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കീം എഴുതാത്തവര്‍ക്കും ഐ.ഇ.ടി.-യില്‍
എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം ആരംഭിച്ചു. കീം എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.    പി.ആര്‍. 865/2023

പ്രബന്ധ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും ഡോ. ടി.പി. സുകുമാരന്‍ സ്മാരകസമിതി കണ്ണൂരും സംയുക്തമായി ‘സമകാലമലയാള നിരൂപണം : സങ്കേതവും സൗന്ദര്യവും’ എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗവേഷകര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. യുണീക്കോഡ് ഫോണ്ടില്‍ (12 പോയിന്റ്) 15 പേജില്‍ കവിയാത്ത പ്രബന്ധത്തിന്റെ ഡിജിറ്റല്‍ കോപ്പിയും പി.ഡി.എഫ് കോപ്പിയും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ആഗസ്ത് 15-നകം cumandkstps@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം.   പി.ആര്‍. 866/2023

ബി.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് 22-ന് വൈകീട്ട് 5 മണി വരെ അവസരം. തിരുത്തലുകള്‍ വരുത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടിയവര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0494 2407016, 2660600.    പി.ആര്‍. 867/2023

പി.ജി. അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.ഡബ്ല്യു., എം.സി.എ. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് 26-ന് ഉച്ചക്ക് 3 മണിക്ക് മുമ്പായി അതാത് കോളേജുകളില്‍/സര്‍വകലാശാലാ സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.    പി.ആര്‍. 868/2023

പി.എച്ച്.ഡി. അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവിഭാഗത്തില്‍ ഡോ. ഹരികുമാരന്‍ തമ്പിയുടെ കീഴില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2 പേര്‍ക്കാണ് അവസരം. ജെ.ആര്‍.എഫ്. യോഗ്യതയുള്ളവര്‍ 22-ന് വൈകീട്ട് 5 മണിക്ക് മുമ്പായി lifehod@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9446439655.     പി.ആര്‍. 869/2023

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍), ഇംഗ്ലീഷ്, എക്കണോമിക്‌സ്, എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 870/2023

പരീക്ഷാ അപേക്ഷ

എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 8 വരെയും 180 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 871/2023

പ്രാക്ടിക്കല്‍ പരീക്ഷ

18-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 24-ന് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 872/2023

error: Content is protected !!