രക്തദാനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കും
രക്തദാനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ ദിവസത്തെ ഹാജര്‍ അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് തീരുമാനം. രക്തദാനം നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ലഭിക്കും. ഓട്ടിസം, സറിബ്രല്‍ പാള്‍സി, മാനസിക വളര്‍ച്ചാ വൈകല്യങ്ങള്‍ തുടങ്ങി 40 ശതമാനമെങ്കിലും ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു മാസം 16 മണിക്കൂര്‍ വരെ ഡ്യൂട്ടി ഇളവ് നല്‍കാനും തീരുമാനമായി. സര്‍വകലാശാലാ അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇത് ഉപകാരപ്പെടുക. ഒരു ദിവസം ഒരു മണിക്കൂര്‍ ഇളവാണ് ലഭിക്കുക. ഗവേഷക വിദ്യാര്‍ത്ഥികളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ട്രെയ്‌നിംഗ് ഇന്‍ റിസര്‍ച്ച് മെത്തേഡ്‌സ് എന്ന പേരില്‍ കേന്ദ്രം തുടങ്ങും. ഗവേഷണ ഡയറക്‌ട്രേറ്റിനു കീഴിലായിരിക്കും പ്രവര്‍ത്തനം. സര്‍വകലാശാലാ കാമ്പസിനു പുറത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി സെന്റര്‍ ഫോര്‍ എക്‌സിക്യൂട്ടീവ് എഡ്യുക്കേഷന്‍ ഇന്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ വിദഗ്ധ പരിശീലന കേന്ദ്രവും ആരംഭിക്കും. അതത് മേഖലകളിലെ വിദഗ്ധരാണ് പരിശീലനം നല്‍കുക. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവയുടെ കീഴിലായിരിക്കും പ്രവര്‍ത്തനം. താളിയോല ഗ്രന്ഥപ്പുരയെ മള്‍ട്ടിഡിസിപ്ലിനറി റിസര്‍ച്ച് സെന്ററാക്കാനും കോഴ്‌സ് തുടങ്ങാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികളും സര്‍വകലാശാലയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കോളേജ് യൂണിയന്‍, പഠനവകുപ്പ് യൂണിയന്‍ ഭാരവാഹികള്‍ക്കായി കാമ്പസില്‍ പ്രത്യേക സമ്മേളനം നടത്തും. സര്‍വകലാശാലാ ഡിജിറ്റല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സെന്ററായ സുവേഗ, കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. എന്നിവയുടെ പ്രചാരണം കോളേജ് കാമ്പസുകളിലേക്ക് വ്യാപിപ്പിക്കാനും സിണ്ടിക്കേറ്റ് തീരുമാനിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനായി. പി.ആര്‍. 873/2023
കാലിക്കറ്റിന് ഞായറാഴ്ച പിറന്നാള്‍
സസ്യോദ്യാനത്തില്‍ സൗജന്യ പ്രവേശനം
ശാസ്ത്രയാനും ഐഡിയ ഹണ്ടും നടത്തും
കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലക്ക് ഞായാറാഴ്ച അമ്പത്തഞ്ചാം പിറന്നാള്‍. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി 1968 ജൂലായ് 23-നാണ് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നത്. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഒരുങ്ങുന്നുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. തുടക്കത്തില്‍ കാസര്‍ഗോഡ് മുതല്‍ തൃശ്ശുര്‍ വരെയായിരുന്നു സര്‍വകലാശാലാ പരിധി. കണ്ണുര്‍ സര്‍വകലാശാല വന്നതോടെ വയനാട് മുതല്‍ തൃശ്ശൂര്‍ വരെയായി. നിലവില്‍ അഞ്ച് ജില്ലകളിലായി 426 അഫിലിയേറ്റഡ് കോളേജുകളാണ് കാലിക്കറ്റിന് കീഴിലുള്ളത്. വയനാട്, തൃശ്ശൂര്‍ ജില്ലകളിലേത് ഉള്‍പ്പെടെ 36 പഠനവകുപ്പുകളുമുണ്ട്. ഇത്തവണ എ പ്ലസ് ഗ്രേഡിന്റെ തിളക്കത്തിലാണ് പിറന്നാള്‍ എന്നത് മാറ്റ് കൂട്ടുന്നു. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച സര്‍വകലാശാലാ സസ്യോദ്യാനവും പാര്‍ക്കും പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നു നല്‍കും. സസ്യോദ്യാനം സാധാരണ ഞായറാഴ്ച തുറക്കാറില്ല. ഇവിടെ പ്രവേശനത്തിന് ടിക്കറ്റും ഉണ്ട്. സ്ഥാപകദിനത്തിന്റെ ഭാഗമായി രാവിലെ 11 മുതല്‍ അഞ്ച് വരെയാണ് സൗജന്യ പ്രവേശനം. ഇതിനായി അവധി ദിനത്തിലും ജീവനക്കാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സര്‍വകലാശാലാ കാമ്പസിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കായി വൈസ് ചാന്‍സലറുടെ മെറിറ്റോറിയസ് അവാര്‍ഡ് ഇത്തവണയും നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍വകലാശാലാ കാമ്പസിലെ ശാസ്ത്ര പദ്ധതികളും ഗവേഷണങ്ങളും പരിചയപ്പെടുത്തുന്നതിനായി അടുത്ത മാസം ‘ശാസ്ത്രയാന്‍’ ക്യാമ്പ് നടത്തും. വിദ്യാര്‍ഥികളില്‍ നിന്ന് നൂതനാശയങ്ങള്‍ തേടുന്ന ‘ഐഡിയ ഹണ്ട് ‘ ഒരുങ്ങുന്നുണ്ട്. സംരഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ച് സ്ഥാപകദിനാഘോഷ പരിപാടികള്‍ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍വകലാശാല. ഇതിനായി വൈസ് ചാന്‍സലര്‍ അധ്യക്ഷനായും രജിസ്ട്രാര്‍ കണ്‍വീനറായും സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ഫോട്ടോ – സര്‍വകലാശാലാ സസ്യോദ്യാനം പി.ആര്‍. 874/2023
എം.ബി.എ. അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഒന്നാം ഘട്ട അപേക്ഷകരില്‍ നിന്നും റോള്‍ നമ്പര്‍ അനുസരിച്ച് ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടത്തുന്നു. 24, 25, 26 തീയതികളില്‍ പഠനവകുപ്പിലാണ് അഭിമുഖം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയിലില്‍ മെമ്മോ അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 875/2023
പരീക്ഷാ അപേക്ഷ
രണ്ട്, നാല് സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 31 വരെയും 180 രൂപ പിഴയോടെ ആഗസ്ത് 2 വരെയും അപേക്ഷിക്കാം. പി.ആര്‍. 876/2023
പരീക്ഷാ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2023 പരീക്ഷ ആഗസ്ത് 9-ന് തുടങ്ങും.
പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ടൈം), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട് ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2022 പരീക്ഷകള്‍ ആഗസ്ത് 8-ന് തുടങ്ങും. പി.ആര്‍. 877/2023
പരീക്ഷാ ഫലം
ബി.ആര്‍ക്ക്. 1 മുതല്‍ 6 വരെ സെമസ്റ്ററുകളുടെയും ബി.ടെക്. 1 മുതല്‍ 8 വരെ സെമസ്റ്ററുകളുടെയും സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 15 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെയും ജനുവരി 2023 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 878/2023
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 879/2023