കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. രണ്ടാം അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസ് അടയ്ക്കണം. ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്കുള്ളില്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരപ്രവേശനമെടുക്കാം. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്കുള്ളില്‍ ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്യണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.    പി.ആര്‍. 907/2023

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് റിപ്പോര്‍ട്ട് ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിനില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാണ്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്കുള്ളില്‍ പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.   പി.ആര്‍. 908/2023

എം.ബി.എ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 875 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. മാര്‍ച്ച് 8-ലെ വിജ്ഞാപനപ്രകാരം അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും കെ-മാറ്റ്, സി-മാറ്റ് സ്‌കോര്‍ രേഖപ്പെടുത്താതെ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷ പുനഃസമര്‍പ്പിക്കാവുന്നതാണ്. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.    പി.ആര്‍. 909/2023

ഐ.ഇ.ടി. അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ പഠനവകുപ്പുകളില്‍ അസി. പ്രൊഫസര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ആഗസ്ത് 5-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.    പി.ആര്‍. 910/2023

എം.എ. ഫിലോസഫി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗം പി.ജി. കോഴ്‌സിന് തുടര്‍ലിസ്റ്റില്‍ നിന്നുള്ള പ്രവേശനം 29-ന് രാവിലെ 10 മണിക്ക് പഠനവിഭാഗം ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.    പി.ആര്‍. 911/2023

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 16-ന് തുടങ്ങും.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 10-ന് തുടങ്ങും.

ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 14-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 31-ന് തുടങ്ങും.    പി.ആര്‍. 912/2023

പരീക്ഷാ ഫലം

നാലാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 8 വരെ അപേക്ഷിക്കാം.    പി.ആര്‍. 913/2023

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 23 വരെയും 180 രൂപ പിഴയോടെ 25 വരെയും ആഗസ്ത് 11 മുതല്‍ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. 180 രൂപ പിഴയോടെ ആഗസ്ത് വരെയും അപേക്ഷിക്കാം.

3 മുതല്‍ 6 വരെ സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 8 വരെയും 180 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 10 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.    പി.ആര്‍. 914/2023

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 31, ആഗസ്ത് 2, 4 തീയതികളില്‍ നടക്കും.    പി.ആര്‍. 915/2023

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി, ബയോകെമിസ്ട്രി, മൈക്രോ ബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 916/2023

error: Content is protected !!