കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. രണ്ടാം അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെ) രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്ത് 1-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ സ്ഥിരപ്രവേശനം എടുക്കണം. എസ്.സി., എസ്.ടി. തുടങ്ങി തത്തുല്യ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. ക്ലാസുകള്‍ ആഗസ്ത് 1-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600    പി.ആര്‍. 917/2023

ഐ.ഇ.ടി. – ബി.ടെക്. പ്രവേശനം
കീം എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും അവസരം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. കോഴ്‌സുകള്‍ക്ക് (ഇ.സി., ഇ.ഇ., എം.ഇ., പി.ടി.) എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം ആരംഭിച്ചു. കീം. എന്‍ട്രന്‍സിന് അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്.  ഫോണ്‍ 9567172591, 9188400223.    പി.ആര്‍. 918/2023

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്

ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കുള്ള ഇന്ത്യയുടെ ദേശീയ പ്ലാറ്റ്‌ഫോമായ സ്വയം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമില്‍ 2023 ജൂലൈ – ഡിസംബര്‍ സെമസ്റ്റര്‍ കോഴ്‌സിലേക്കുള്ള പ്രവേശനം തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ ബിരുദതലത്തിലുള്ള ആറ് കോഴ്‌സുകളിലേക്കും പ്രവേശനം ഈ മാസം ആദ്യവാരം മുതല്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. ജൂലൈ 31-ന് ക്ലാസുകള്‍ ആരംഭിക്കും.വിശദവിവരങ്ങള്‍ ഇ.എം.എം.ആര്‍.സി വെബ്‌സൈറ്റില്‍ (emmrccalicut.org). ഫോണ്‍ 9495108193.    പി.ആര്‍. 919/2023

പുതിയ കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 2023-24, 2024-25 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ കോളേജുകള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള ഏജന്‍സികളും പുതിയ കോഴ്‌സുകള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള കോളേജുകളും സര്‍ക്കാരിന്റെ ഭരണാനുമതിയും എന്‍.ഒ.സി.യും ലഭിക്കുന്ന മുറക്ക് എന്‍.ഒ.സി.-യില്‍ പറഞ്ഞിട്ടുള്ള സമയപരിധിക്കുള്ളില്‍ ആവശ്യമായ രേഖകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ചിട്ടുള്ള കോളേജുകള്‍ പ്രസ്തുത രേഖകളും ചലാന്‍ റസീറ്റും എന്‍.ഒ.സി.യില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയും വേണം. അഫിഡവിറ്റിന്റെ മാതൃക, ഫീസ് ഘടന തുടങ്ങി വിശദവിവരങ്ങള്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ (cdc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 0494 2407112.    പി.ആര്‍. 920/2023

ഗാര്‍ഡനര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ഗാര്‍ഡനര്‍ തസ്തികയിലേക്ക് 10.04.2018 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ആഗസ്ത് 3-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.    പി.ആര്‍. 921/2023

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 17-ന് നടക്കും.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 7-ന് തുടങ്ങും.    പി.ആര്‍. 922/2023

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 7 വരെയും 180 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.    പി.ആര്‍. 923/2023

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 19 വരെ അപേക്ഷിക്കാം.    പി.ആര്‍. 924/2023

പരീക്ഷാ ഫലം

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍. 925/2023

മൂന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ പി.ജി. (സി.ബി.സി.എസ്.എസ്./ സി.യു.സി.എസ്.എസ്.) നവംബര്‍ 2022, മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗാ തെറാപ്പി ഡിസംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

error: Content is protected !!