കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനം
വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെ) വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി പരിശോധിക്കാം. കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മെറിറ്റടിസ്ഥാനത്തില്‍ 9 മുതല്‍ പ്രവേശനം ആരംഭിക്കും. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം 10 മുതല്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. ഫോണ്‍ 0494 2407016, 2660600.    പി.ആര്‍. 994/2023

നാച്വറല്‍ സയന്‍സ് അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നാച്വറല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 25-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 995/2023

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകളും സപ്തംബര്‍ 5-ന് തുടങ്ങും.     പി.ആര്‍. 996/2023

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.     പി.ആര്‍. 997/2023

പരീക്ഷ മാറ്റി

മൂന്നാം സെമസ്റ്റര്‍ എം.എ., എം.കോം. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.     പി.ആര്‍. 998/2023

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ., എം.കോം. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

ബി.എ. അഫ്‌സലുല്‍ ഉലമ പാര്‍ട്ട്-2 ഇംഗ്ലീഷ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.     പി.ആര്‍. 999/2023

സസ്യോദ്യാനത്തിലെ കുളത്തില്‍ ആനത്താമര

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തിലെ കുളത്തില്‍ തൊഴിലാളികള്‍ തയ്യാറാക്കിയ ഒഴുകുന്ന ചങ്ങാടത്തില്‍ ആമസോണ്‍ വാട്ടര്‍ ലില്ലി തൈ നടുന്നു. ആനത്താമര എന്നറിയപ്പെടുന്ന ഈ അപൂര്‍വ ജലസസ്യത്തിന്റെ ഇലകള്‍ ആമ തിന്നാതിരിക്കാനായി വല കെട്ടിയിട്ടുമുണ്ട്.      പി.ആര്‍. 1000/2023

error: Content is protected !!