കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഓഡിറ്റ് കോഴ്‌സ് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകളുടെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സ് പരീക്ഷ 16 മുതല്‍ 24 വരെ ഓണ്‍ലൈനായി നടക്കും. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.      പി.ആര്‍. 1025/2023

ഓഡിറ്റ് കോഴ്‌സ് മാതൃകാ പരീക്ഷ

എസ്.ഡി.ഇ., ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ മാതൃകാ പരീക്ഷ 15-ന് രാവിലെ 8.30 മുതല്‍ രാത്രി 11 മണി വരെ നടക്കും. ഈ സമയപരിധിക്കുള്ളില്‍ ഏതു സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.      പി.ആര്‍. 1026/2023

ബി.സി.എ. – സംവരണ സീറ്റില്‍ ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന പ്രസ്തുത വിഭാഗങ്ങളിലുള്ള ക്യാപ് ഐ.ഡി.യുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 16-ന് രാവിലെ 11 മണിക്ക് ഹാജരാകണം. പ്രസ്തുത വിഭാഗങ്ങള്‍ക്കുള്ള നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കുന്നതാണ്. ഫോണ്‍ 9745644425, 9946623509, 9846622908.      പി.ആര്‍. 1027/2023

ഇന്റഗ്രേറ്റഡ് പി.ജി. അപേക്ഷയില്‍ തിരുത്തല്‍ വരുത്താം

അഫിലിയേറ്റഡ് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും 16 വരെ അവസരമുണ്ട്. ആദ്യ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്‌മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്ത് പ്രവേശനം നേടിയവര്‍ എന്നിവര്‍ക്ക് തിരുത്തലുകള്‍ക്ക് അവസരമില്ല. 16 വരെ ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്.       പി.ആര്‍. 1028/2023

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2023 പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 21 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. 2014 പ്രവേശനം ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.      പി.ആര്‍. 1029/2023

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയും സപ്തംബര്‍ 5-ന് തുടങ്ങും.    പി.ആര്‍. 1030/2023

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 2 വരെ അപേക്ഷിക്കാം.      പി.ആര്‍. 1031/2023

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.     

error: Content is protected !!