പരീക്ഷാ രജിസ്‌ട്രേഷന്‍
തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബി.ടി.എ. വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദം(സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് 22 മുതല്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.വോക്., മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ്, സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ് നവംബര്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴയില്ലാതെ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ടൈം ടേബിള്‍
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദ (സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ 2024 ജനുവരി നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. റഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2023 പരീക്ഷ ഡിസംബര്‍ 13-ന് തുടങ്ങും.
വൈവ
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. മലയാളം (സി.ബി.സി.എസ്.എസ്. )ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 28, 29 തീയതികളില്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയറിലും നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2022, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
കോളേജുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കാം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത ഓട്ടോണമസ് കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍ 2024-25 വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കാന്‍ നിശ്ചിത മാതൃകയില്‍ cpa@uoc.ac.in എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ സമര്‍പ്പിക്കണം.
അപേക്ഷകള്‍ തപാല്‍ മുഖേന അയക്കേണ്ടതില്ല. പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കാന്‍ പിഴയില്ലാതെ 2023 ഡിസംബര്‍ 15 വരെയും 1165 രൂപ പിഴയോട് കൂടി 2023 ഡിസംബര്‍ 31 വരെയും പിഴയും അധിക പിഴയും ഉള്‍പ്പെടെ 12745 രൂപ ഒടുക്കിക്കൊണ്ട് 2024 ജനുവരി 31 വരെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കാത്ത കോളേജുകളെ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തില്ല. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.