കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബിരുദ പഠനം തുടരാം

എസ്.ഡി.ഇ. 2017, 2018, 2019 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ഒന്നു മുതല്‍ അഞ്ചു വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് ആറാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 4 വരെയും 100 രൂപ പിഴയോടെ 7 വരെയും 500 രൂപ സൂപ്പര്‍ഫൈനോടു കൂടി 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.    പി.ആര്‍. 1530/2023

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ ഡിസംബര്‍ 15-ന് തുടങ്ങും.

ഒന്നാം വര്‍ഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയും ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) സപ്ലിമെന്ററി പരീക്ഷയും ഡിസംബര്‍ 13-ന് തുടങ്ങും.    പി.ആര്‍. 1531/2023

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയുടെയും നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ വിഭാഗം എം.എസ് സി. മാത്തമറ്റിക്‌സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 11 വരെ അപേക്ഷിക്കാം.    പി.ആര്‍. 1532/2023

error: Content is protected !!