കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഡി.എസ്.ടി. പ്രൊജക്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പിലെ ഡി.എസ്.ടി.-പഴ്സ് (പ്രമോഷന്‍ ഓഫ് യൂണിവേഴ്സിറ്റി റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് എക്സലന്‍സ്) പ്രൊജക്ടില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അഞ്ച് പ്രൊജക്ട് അസോസിയേറ്റ്, ഒരു ലാബ് അസിസ്റ്റന്റ്/ ടെക്നീഷ്യന്‍ എന്നിവരെ ആവശ്യമുണ്ട്. നാല് വര്‍ഷത്തേക്കോ പദ്ധതിപൂര്‍ത്തീകരണം വരേക്കോ ആയിരിക്കും നിയമനം. ഉദ്യോഗാര്‍ഥികളുടെ യോഗ്യതയും വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍. വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 20-ന് മുമ്പ് കോ-ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം. വിലാസം: ഡോ. അബ്രഹാം ജോസഫ്, സീനിയര്‍ പ്രൊഫസര്‍, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല-673635. ഫോണ്‍: 9447650334., Email: abrahamjoseph@uoc.ac.in.    പി.ആര്‍. 1565/2023

സെനറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിന്റെ പ്രത്യേക യോഗം 21-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.    പി.ആര്‍. 1566/2023

ഉറുദു പുസ്തകവണ്ടി

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജ് ഉറുദു ഭാഷയുടെ പ്രചാരണത്തിനായി നടത്തുന്ന പുസ്തകവണ്ടി 12, 13 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍. ഉറുദു പഠനവിഭാഗത്തിന്റെ  ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ ഉറുദു പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടാകും. ഫോണ്‍ 9497860850, 8897246842.    പി.ആര്‍. 1567/2023

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി എന്നീ പാര്‍ട്ടി ടൈം കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രിന്റൗട്ടിന്റെ പകര്‍പ്പ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം പഠനവിഭാഗത്തില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04942407016, 7017, 2660600.    പി.ആര്‍. 1568/2023

പരീക്ഷാ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.    പി.ആര്‍. 1569/2023

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2005 മുതല്‍ 2010 വരെ പ്രവേശനം ബി.ഫാം. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2024 ജനുവരി 4-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ 1 മുതല്‍ 4 വരെ സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് 27-ന് തുടങ്ങും.    പി.ആര്‍. 1570/2023

error: Content is protected !!