കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സനാതനധർമ ചെയർ സെമിനാർ

    “ശ്രീനാരായണഗുരു  നവോത്ഥാനത്തിന്‍റെ പ്രവാചകൻ” എന്ന വിഷയത്തിൽ 18 – ന്  കാലിക്കറ്റ് സർവകലാശാലാ  സനാതനധർമ ചെയർ സെമിനാർ നടത്തുന്നു. ഉച്ചക്ക് 2.30 ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടി ഗവര്‍ണർ  ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈസ് ചാന്‍സിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി, ഡോ.എം.വി. നടേശന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.         

വാക്  ഇന്‍ ഇന്‍റര്‍വ്യു   

    കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഫിസിക്സ് ലക്ചററുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഡിസംബർ 22 – ന് വാക്  ഇന്‍ ഇന്‍റര്‍വ്യുനടത്തുന്നു. വിശദവിവരങ്ങൾ www.cuiet.info എന്ന വെബ്സൈറ്റ് സന്ദർശിക്കുക.     

NSS പ്രോഗ്രാം കോ – ഓർഡിനേറ്റർ

കാലിക്കറ്റ് സർവകലാശാല NSS പ്രോഗ്രാം കോ – ഓർഡിനേറ്റർ ഡെപ്യുറ്റേഷൻ നിയമനത്തിനുള്ള  അപേക്ഷ തീയതി 25 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.           

അഖിലേന്ത്യാ ഖോ ഖോ, ബെസ്റ്റ് ഫിസിക്‌  മത്സരങ്ങൾ കാലിക്കറ്റിൽ

പുരുഷ വിഭാഗം അഖിലേന്ത്യാ  അന്തര്‍ സർവകലാശാലാ ഖോ ഖോ, ബെസ്റ്റ് ഫിസിക്‌ മത്സരങ്ങൾ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ നടക്കും, ഖോ ഖോ 2024 ജനുവരി 26 മുതൽ 30 വരെയും, ബെസ്റ്റ് ഫിസിക്‌ 2024 ഫെബ്രുവരി 2 മുതൽ 4 വരെയും നടക്കും. ദക്ഷിണ മേഖല അന്തര്‍ സർവകലാശാലാ ഖോ ഖോ പുരുഷ വിഭാഗം മത്സരങ്ങൾ ഡിസംബർ 26 മുതൽ 30 വരെയും ദക്ഷിണ മേഖല അന്തര്‍ സർവകലാശാലാ ഫുട്ബോൾ വനിതാ വിഭാഗം മത്സരങ്ങൾ 2023 ഡിസംബർ 30 മുതൽ 2024 ജനുവരി 4 വരെയും സര്‍വകലാശാലാ ക്യാമ്പസിൽ തന്നെയാണ് നടക്കുന്നത്. സംഘടക സമിതി യോഗം 14-ന് 4.30-ന്  വൈസ് ചാൻസിലറുടെ അധ്യക്ഷതയിൽ ചേരും 

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2004 മുതല്‍ 2008 വരെ പ്രവേശനം ബി.ടെക് അഞ്ചാം സെമസ്റ്റർ  ഏപ്രിൽ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി 8-ന് തുടങ്ങും. 

പരീക്ഷാ അപേക്ഷാ

ഒന്നാം സെമസ്റ്റർ (CUCBCSS – UG) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് , (CBCSS – UG) റെഗുലര്‍, സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് നവംബർ 2023 പരീക്ഷകള്‍ക്ക്  പിഴ കൂടാതെ അപേക്ഷികാനുള്ള സമയം  14 വരെക്കു നീട്ടി. 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.       

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.                  

മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.                  

error: Content is protected !!