കാലിക്കറ്റില്‍ ദേശീയ ശില്‍പ്പശാല
അക്കാദമിക ഗവേഷണങ്ങള്‍ സാമൂഹിക നവീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാവണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം. കെ. ജയരാജ് അഭിപ്രായപ്പെട്ടു. ‘സാമൂഹിക ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനം’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാറ്റാ സയന്‍സ് പോലുള്ള ശാസ്ത്രീയ പഠനമേഖലകള്‍ രാജ്യ പുരോഗതിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വകുപ്പ് മേധാവി പ്രൊഫ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം പ്രൊഫ. എം. മനോഹരന്‍, പ്രൊഫ. ടി. എം. വാസുദേവന്‍, ഡോ. സി. ശ്യാമിലി തുടങ്ങിയവര്‍ സംസാരിച്ചു. ഫാറൂഖ് കോളേജ് കൊമേഴ്‌സ് വിഭാഗം അസോ. പ്രൊഫ. ഡോ. ടി. മുഹമ്മദ് നിഷാദ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം റിട്ടയേഡ് പ്രൊഫ. എം. സോമശേഖരന്‍ പിള്ള എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. സാമൂഹിക ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനത്തിനു സഹായകമായ സോഫറ്റ് വെയറുകളുടെ പരിശീലനം ലക്ഷ്യമാക്കിയുള്ള ശില്‍പ്പശാല ഡിസംബ4 9ന് അവസാനിക്കും.ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സംഘടിപ്പിച്ച ദേശീയ ശില്‍പ്പശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 1677/2022
സംസ്‌കൃത ദിനാചരണം ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന സംസ്‌കൃത ദിനാഘോഷത്തിന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം കെ. ജയരാജ് ഉദഘാടനം ചെയ്തു. എല്ലാ ഭാഷകളുടെയും മാതാവായ സംസ്‌കൃതത്തിന്റെ പരിപോഷണത്തിനു സംസ്‌കൃതദിനാചരണം കൊണ്ട് സാധിക്കുമെന്നും. നൂതന സാങ്കേതിക വിദ്യക്ക് വളരെ ഉപയുക്തമായ ഒരു ഭാഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഭാഗദ്യക്ഷന്‍ ഡോ. കെ. കെ. അബ്ദുല്‍ മജീദ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ പ്രൊഫ്. പി. നാരായണന്‍ നമ്പൂതിരി, പ്രൊഫ. കൃഷ്ണകുമാര്‍, ഡോ. രഞ്ജിത് രാജന്‍ എന്നിവര്‍ സംസാരിച്ചു . തുടര്‍ന്ന് നടന്ന വാക്യാര്‍ത്ഥവിചാര ചര്‍ച്ചയില്‍ പ്രൊഫ. പി. നാരായണന്‍ നമ്പൂതിരി, പ്രൊഫ. കൃഷ്ണകുമാര്‍, പ്രൊഫ. എന്‍. കെ സുന്ദരേശ്വരന്‍, ഡോ. ഇ. എം ദേവന്‍, ഡോ. ഇ. എന്‍. നാരായണന്‍, ഡോ. വി. ശ്രീനിവാസ നാരായണ, ഡോ. പുഷ്‌കര്‍ ഡിയോപൂജാരി, ഡോ. പ്രദീപ് വര്‍മ്മ. പി. കെ, കെ. വി. നീരജ്. , നകുല്‍. എസ്, ഭദ്ര. പി. വര്‍മ്മ എന്നിവര്‍ പങ്കെടുത്തു. പ്രൊഫ. ഗീതാകുമാരി സ്വാഗതവും ഡോ. എന്‍. എ. ശിഹാബ് നന്ദിയും പറഞ്ഞു. ഡോ. വി. ശ്രീനിവാസ നാരായണന്റെ ‘കാവ്യാസ്വാദനത്തിനു വ്യാകരണത്തിന്റെ അനുപേക്ഷ്യനീയത’ എന്ന വിഷയത്തിലുള്ള പ്രഭാഷണവും ഇതിന്റെ ഭാഗമായി നടക്കും.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം സംഘടിപ്പിച്ച ദ്വിദിന സംസ്‌കൃത ദിനാഘോഷം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 1678/2022
മൃഗങ്ങളെ ഉപയോഗിച്ച് മരുന്ന് പരീക്ഷണം
കാലിക്കറ്റില്‍ അന്താരാഷ്ട്ര ശില്പശാല
മരുന്നുകള്‍ കണ്ടെത്തുന്നതിലും പരീക്ഷിക്കുന്നതിനുമുള്ള ഗവേഷണങ്ങളില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നത് സംബന്ധിച്ച ആധുനിക രീതികളെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ശില്പശാലക്ക് തുടക്കമായി. സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവിഭാഗം സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. ഇ.എം. മനോജം അധ്യക്ഷത വഹിച്ചു. ഡോ. ഇ. പുഷ്പലത, പ്രൊഫ. എം.എ. അക്ബര്‍ഷാ, ഡോ. എല്‍. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. ഏഴിനാണ് സമാപനം. ബെല്‍ജിയത്തില്‍ നിന്നുള്ള ഡോ. ഫ്രാന്‍കോയിസ് ബുസ്‌കെ, കാനഡയിലെ സസാക്ടന്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഡോ. സുരാജ് ഉണ്ണിയപ്പന്‍, ഡോ. പി.ആര്‍. അനില്‍കുമാര്‍, ഡോ. യാസിര്‍ ഹസ്സന്‍ സിദ്ധീഖ്, ഡോ. വി.ബി. സമീര്‍ കുമാര്‍ തുടങ്ങിയവരാണ് പ്രഭാഷകര്‍.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 1679/2022
ക്രിസ്തുമസ് അവധി
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടേയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍ 2023 ജനുവരി 2 വരെ ആയിരിക്കും. പി.ആര്‍. 1680/2022
പരീക്ഷ
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും. പി.ആര്‍. 1681/2022
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രോസസിംഗ് ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 8-ന് വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജില്‍ നടക്കും. പി.ആര്‍. 1682/2022
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ-എ.എഫ്.യു., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം. പി.ആര്‍. 1683/2022
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. പി.ആര്‍. 1684/2022