കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ


അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന് സര്‍വകലാശാലാ കാമ്പസിലെ ജിമ്മിജോര്‍ജ് ജിംനേഷ്യത്തില്‍ തുടക്കമായി. ബുധനാഴ്ച വനിതാവിഭാഗത്തിലാണ് മത്സരം നടന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പ് നടക്കും.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ വനിതാവിഭാഗം മത്സരത്തില്‍ നിന്ന്.    പി.ആര്‍. 1697/2022

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സി.സി.എസ്.ഐ.ടി. യുടെ സര്‍വകലാശാലാ കാമ്പസിലുള്ള സെന്ററില്‍ മണിക്കൂര്‍ വേതനടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. എം.എസ് സി./എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാവേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04942407417.     പി.ആര്‍. 1698/2022

ഗ്രേഡ് കാര്‍ഡ് വിതരണം

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്., ബി.ടെക്. ഏപ്രില്‍ 2021 പരീക്ഷകളുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി ഗ്രേഡ് കാര്‍ഡ് കൈപ്പറ്റണം.     പി.ആര്‍. 1699/2022

പരീക്ഷ

ഒന്നാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2023 ജനുവരി 5-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും 2023 ജനുവരി 4-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ നവംബര്‍ 2017 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 5-ന് തുടങ്ങും.     പി.ആര്‍. 1700/2022

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലംപ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.      പി.ആര്‍. 1701/2022

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.      പി.ആര്‍. 1702/2022

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.      പി.ആര്‍. 1703/2022

വാഴക്കൃഷി വിളവെടുപ്പ്

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍ജിനീയറിങ് വിഭാഗത്തിന് കീഴിലെ താത്കാലിക തൊഴിലാളികള്‍ ഒഴിവു സമയത്ത് നടത്തിയ വാഴക്കൃഷി വിളവെടുത്തപ്പോള്‍. വിളവെടുപ്പിന്റെയും ആദ്യവില്പനയുടെയും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. കാമ്പസ് ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി വാഴ, കപ്പ, മധുരക്കിഴങ്ങ്, കൈതച്ചക്ക തുടങ്ങിയവ തൊഴിലാളികള്‍ കൃഷി ചെയ്യുന്നുണ്ട്.      പി.ആര്‍. 1704/2022

error: Content is protected !!