കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഐ.ക്യു.എ.സി. പ്രഭാഷണ പരമ്പര

കാലിക്കറ്റ് സർവകലാശാലാ ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഡോ. കെ. രാംനാരായൺ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഇൻഫ്ലിബ്നെറ്റ് സയന്റിസ്റ്റ് കെ. മനോജ് കുമാർ, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ജോസ് ടി പുത്തൂർ, ഡോ. സി.ഡി. രവികുമാർ എന്നിവർ സംസാരിച്ചു. ഡോ. ശുഭ്ര ദത്താ, പി. ജസ്വന്ത് ജെന്നി എന്നിവർ പ്രഭാഷണം നടത്തി.

 പി.ആര്‍ 339/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

എസ്.ഡി.ഇ. എം.എ. അറബിക് (2017 പ്രവേശനം) ഒന്നാം വർഷ സെപ്റ്റംബർ 2023, രണ്ടാം വർഷ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

 പി.ആര്‍ 340/2024

error: Content is protected !!