കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ സ്വിമ്മിങ്ങ് കോച്ചിംഗ് ക്യാമ്പ്: ഏപ്രിൽ നാലിന് തുടങ്ങും

കാലിക്കറ്റ് സർവകലാശാലാ കായിക പഠന വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാലാ സ്വിമ്മിങ്ങ് പൂളിൽ വച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ ‘സമ്മർ സ്വിമ്മിങ്ങ് കോച്ചിംഗ് ക്യാമ്പ്’ നടത്തപ്പെടുന്നു. ആറു (3.5 അടി ഉയരം) മുതൽ 17 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ നാലാം തീയതി മുതൽ പരിശീലനം ആരംഭിക്കുന്നതാണ്. താത്പര്യമുള്ളവർ നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, 2 ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ഫീസ് അടച്ച രസീതും സഹിതം സ്വിമ്മിങ്ങ് പൂൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സ്വിമ്മിങ്ങ് പൂൾ ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പരിശീലനത്തിനുള്ള ഫീസ് ഓൺലൈൻ പേമെന്റിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. www.uoc.ac.in എന്ന വെബ്‌സൈറ്റിൽ SUMMER COACHING CAMP – SWIMMING – DPE007 എന്ന ശീർഷകത്തിൽ ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് സ്വിമ്മിങ്ങ് സ്യൂട്ട്, ക്യാപ്, ഗോഗിൾ ഗ്ലാസ് മുതലായവ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് – 9567945527, 9961690270, 9447862698.

പി.ആര്‍ 386/2024

ലൈബ്രറി ആൻഡ്  ഇൻഫർമേഷൻ സയൻസ് പി.എച്ച്. ഡി.  പ്രവേശനം 

കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആൻഡ് ഇൻഫോ൪മേഷൻ സയൻസ്  പഠനവിഭാഗത്തിൽ എനിടൈം പി.എച്ച്. ഡി. പ്രവേശനത്തിനായുള്ള അഭിമുഖം 18-ന്  രാവിലെ 10.30-ന് പഠനവിഭാഗത്തിൽ നടത്തും. മാർച്ച് 15-നകം പഠനവകുപ്പിൽ അപേക്ഷസമർപ്പിച്ചവർ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ഫോൺ 9446418742

പി.ആര്‍ 387/2024

പരീക്ഷാ അപേക്ഷാ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് & എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് (2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ നാല് വരെയും 180/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 21 മുതൽ ലഭ്യമാകും. 

പി.ആര്‍ 388/2024

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 389/2024

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ (CCSS) എം.എ. ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചർ, എം.എ. ഫങ്ഷണൽ ഹിന്ദി & ട്രാൻസിലേഷൻ നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം എം.കോം. (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റർ സെപ്റ്റംബർ 2023, മൂന്ന്, നാല് സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ വിവിധ ഇന്റഗ്രേറ്റഡ് എം.എ. / എം.എസ് സി. (CBCSS 2021 & 2022 പ്രവേശനം) നവംബർ 2022 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

പി.ആര്‍ 390/2024

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റർ (CBCSS-PG) എം.എസ് സി. ബോട്ടണി, എം.എസ് സി. ഫിസിക്സ് നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 391/2024

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ് സി. (മാത്തമാറ്റിക്സ്) / ബി.എ. അഫ്സൽ-ഉൽ-ഉലമ (CUCBCSS & CBCSS-UG) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം  പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.ബി.എ. ജൂലൈ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം  പ്രസിദ്ധീകരിച്ചു.

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി.ടെക്. (2019 പ്രവേശനം മുതൽ) ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം  പ്രസിദ്ധീകരിച്ചു.

പി.ആര്‍ 392/2024

error: Content is protected !!