പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
കാലിക്കറ്റ് സർവകലാശാലയിൽ ന്യൂഡൽഹിയിലെ എൻ.ഐ.ഇ.പി.എ., യു.കെയിലെ വാർവിക് സർവകലാശാലാ എന്നിവ സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്രോജക്ടിന്റെ ഭാഗമായി അഞ്ച് പ്രൊജക്റ്റ് അസിസ്റ്റന്റ് മാരെ നിയമിക്കുന്നു. മതിയായ യോഗ്യത, അഭിമുഖം, പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 29-ന് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പിലാണ് അഭിമുഖം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് 9447247627, 9446645939.
പി.ആര്‍ 529/2024
കാലിക്കറ്റിൽ ഇൻ്റഗ്രേറ്റഡ് എം.എസ് സി. സുവോളജി
കാലിക്കറ്റ് സർവകലാശാലാ സുവോളജി പഠന വകുപ്പിൽ ഈ വർഷം ആരംഭിക്കുന്ന പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് എം.എസ് സി. സുവോളജി പ്രോഗ്രാമിലേക്ക് പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി ഏപ്രിൽ 26. യോഗ്യത- ബയോളജി ഒരു വിഷയമായുള്ള പ്ലസ്ടു / തത്തുല്യ യോഗ്യത. വിശദ വിവരങ്ങൾ സർവകലാശാല പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
പി.ആര്‍ 530/2024
പരീക്ഷാഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി (CBCSS-SDE) നവംബർ 2023 (2022 & 2021 പ്രവേശനം), നവംബർ 2022 (2019 & 2020 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് (CBCSS 2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 531/2024
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 532/2024
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മെയ് 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആര്‍ 533/2024