Monday, September 15

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.ഡി.ഒ.ഇ. മൂന്നാം വർഷ ട്യൂഷൻ ഫീ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (സി.ഡി.ഒ.ഇ.) വിഭാഗത്തിന് കീഴിൽ 2022-ൽ പ്രവേശനം നേടിയ (CBCSS-UG) ബി.എ. / ബി.കോം. / ബി.ബി.എ. എന്നീ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ (അഞ്ച്, ആറ് സെമസ്റ്റർ) ട്യൂഷൻ ഫീ പിഴ കൂടാതെ മെയ് അഞ്ച് വരെയും 100/- രൂപ പിഴയോടെ 17 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും ഓൺലൈനായി അടയ്ക്കാവുന്നതാണ്. ലിങ്ക് സി.ഡി.ഒ.ഇ. വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494-2407356.

പി.ആര്‍. 541/2024

പരീക്ഷാഫലം

മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി അഞ്ചാം സെമസ്റ്റർ നവംബർ 2023 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഏപ്രിൽ 2024 (2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.കോം., എം.എ. സോഷ്യോളജി (CCSS) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 542/2024

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബി.എസ് സി. / ബി.സി.എ. നവംബർ 2023 റഗുലർ (CBCSS) / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് (CU-CBCSS) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2021 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (CBCSS-PG) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 543/2024

പുതിയ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളെക്കുറിച്ചറിയാൻ  

24-ന് സൗജന്യ ശില്പശാല

കാലിക്കറ്റ് സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളെകുറിച്ച് ഭാഷാ പഠന വിഭാഗവും ന്യൂനപക്ഷ സെല്ലും ചേർന്ന് സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ചേവായൂരിലെ സെൻ്റർ ഫോർ ഇൻഫമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യയുമായി (സിജി) സഹകരിച്ച് സിജിയിൽ 24-ന് രാവിലെ 10 മണിക്കാണ് പരിപാടി. കോഴ്സ്ഘടന, കോഴ്സ് സ്കീം, സ്കിൽ എൻഹാൻസ്മെൻ്റ് കോഴ്സ്, എബിലിറ്റി എൻഹാൻസ്മെൻ്റ് കോഴ്സ്, മൾട്ടി ഡിസിപ്ലിനറി കോഴ്സ്, വാല്യു ആഡഡ് കോഴ്സ്, അപേക്ഷ സമർപ്പിക്കേണ്ട വിധം തുടങ്ങിയവയെല്ലാം വിദഗ്ദർ വിശദീകരിക്കും. കോഴിക്കോട് പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും  പങ്കെടുക്കാം. ഇന്റഗ്രേറ്റഡ് എം.എസ് സി. കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി, ഇന്റഗ്രേറ്റഡ് എം.എ. എക്കണോമിക്സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. സുവോളജി, ഇന്റഗ്രേറ്റഡ്  എം.എ. ഡെവലപ്മെന്റൽ സ്റ്റഡീസ്, ഇന്റഗ്രേറ്റഡ് എം.എ. കംപാരിറ്റീവ് ലിറ്ററേച്ചർ, ഇന്റഗ്രേറ്റഡ് എം.എ. അറബിക് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ, എം.എ. സംസ്കൃതം ആൻ്റ് ലിറ്ററേച്ചർ എന്നിവയാണ് പുതിയ കോഴ്‌സുകൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://t.ly/Ve0R2. കൂടുതൽ വിവരങ്ങൾക്ക് : 8086664004.

പി.ആര്‍ 537/2024

ലൈബ്രറി സമയത്തിൽ മാറ്റം

ജീവനക്കാർക്ക് ഇലക്ഷൻ ഡ്യൂട്ടി ഉള്ളതിനാൽ ഏപ്രിൽ 25, 27 തീയതികളിൽ കാലിക്കറ്റ് സർവകലാശാലാ സി.എച്.എം.കെ. ലൈബ്രറിയുടെ പ്രവർത്തനം രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ആയിരിക്കും. 

പി.ആര്‍ 538/2024

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 27-നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 29-നും തുടങ്ങും. കേന്ദ്രം:- എം.ഇ.എസ്. അസ്മാബി കോളേജ്, വെമ്പല്ലൂർ, കൊടുങ്ങല്ലൂർ.

ബി.വോക്. മൾട്ടിമീഡിയ അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ മെയ് ഒൻപതിനും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ മെയ് 13-നും തുടങ്ങും. കേന്ദ്രം:- കാർമൽ കോളേജ് മാള, സെന്റ് മേരീസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 539/2024

പരീക്ഷാഫലം

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി.) അഞ്ചാം സെമസ്റ്റർ ബി.ടെക്. നവംബർ 2023 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും നവംബർ 2022 (2015 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 10 വരെ അപേക്ഷിക്കാം.

പി.ആര്‍ 540/2024

error: Content is protected !!