പരീക്ഷാഫലം, പുനർമൂല്യനിർണയ അപേക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (CCSS) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 634/2024

പുനർമൂല്യനിർണയ അപേക്ഷ

കാലിക്കറ്റ് സർവകലാശാല മാർച്ച് നാലിന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) ബി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.എഫ്.ടി. / ബി.വി.സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷയിൽ ചില സാങ്കേതിക തകരാറുകൾ മൂലം റിസൾട്ടിൽ മാറ്റം വന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് പ്രത്യേകമായി മെയ് 24 വരെ അപേക്ഷിക്കാം. പ്രസ്തുത സാങ്കേതിക തകരാർ റിസൾട്ടിനു ബാധിച്ചതായി ബോധ്യമുള്ള വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കാലിക്കറ്റ് സർവകലാശാല 16-ന് ഫലം പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റർ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. / ബി.എസ് സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 28 വരെയും ബി.കോം. / ബി.ബി.എ. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 31 വരെയും അപേക്ഷിക്കാം. ലിങ്ക് 17 മുതൽ ലഭ്യമാകും.

പി.ആര്‍. 635/2024

പുനർമൂല്യനിർണയ ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി. മൂന്നാം സെമസ്റ്റർ (CBCSS & CUCBCSS) ബി.കോം. / ബി.ബി.എ. നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. പോളിമർ കെമിസ്ട്രി നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. 

ഒന്നാം സെമസ്റ്റർ ബി.എഡ്., എം.സി.എ. നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 636/2024

error: Content is protected !!