റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്ത ആട്ടപ്പൊടിയില്‍ പുഴുക്കളെന്ന് പരാതി

പരപ്പനങ്ങാടി: നഗരസഭയിലെ പല റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്ത ആട്ടപ്പൊടിയില്‍ പുഴുക്കളെന്ന് വ്യാപക പരാതി. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് 9 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റില്‍ നിന്നാണ് പുഴുക്കളെ ലഭിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗ കാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്. പരിശോധന നടത്തി ഗുണനിലവാരമുള്ള ഭക്ഷ്യ-ധാന്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം. സിവില്‍ സപ്ലൈസ് വകുപ്പ് അധികാരികള്‍ക്ക് അടുത്ത ദിവസം പരാതി നല്‍കുമെന്നും ഗുണഭോക്താവായ ഷാജി മുങ്ങാത്തം തറ, എന്‍ എഫ് പി ആര്‍ വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ എന്നിവര്‍ പറഞ്ഞു.

error: Content is protected !!