വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ നീന്തല്‍ പരിശീലകനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി 22-ന് നടത്താന്‍ നിശ്ചയിച്ച വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.ആര്‍. 1734/2022
പുനഃപരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 15-ന് നടക്കും. പി.ആര്‍. 1735/2022
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍, അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ ജനുവരി 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം. പി.ആര്‍. 1736/2022
പരീക്ഷാ അപേക്ഷ
അഞ്ച്, ഏഴ്, പത്ത് സെമസ്റ്ററുകള്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ 2023 ജനുവരി 1 വരെയും അപേക്ഷിക്കാം. പി.ആര്‍. 1737/2022
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 9-ന് തുടങ്ങും. പി.ആര്‍. 1738/2022
പുനര്‍മൂല്യനിര്‍ണയ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിസംബര്‍ 2021 സേ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1739/2022