കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലാ സിണ്ടിക്കേറ്റ്  തിരഞ്ഞെടുപ്പ്

കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് ജൂൺ എട്ടിന് രാവിലെ 10.00 മുതൽ 1.00 മണി വരെയും വോട്ടെണ്ണൽ അതെ ദിവസം 2.30 മുതലും സർവകലാശാലാ സെനറ്റ് ഹാളിൽ വച്ച് നടത്തും. തിരഞ്ഞെടുപ്പ് വിജ്ഞാപനം സർവകലാശാലാ നോട്ടീസ് ബോർഡിലും സർവകലാശാലാ ഔദ്യോഗിക വെബ്സൈറ്റിൽ “സിണ്ടിക്കേറ്റ് ഇലക്ഷൻ 2023 ലൈവ്” എന്ന ലിങ്കിലും ലഭ്യമാക്കുന്നതാണെന്ന് വരണാധികാരി അറിയിച്ചു.

പി.ആർ. 703/2024

ബിരുദദാന ചടങ്ങിന് ജൂൺ അഞ്ചു വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2021 – 2022 അക്കാദമിക വർഷത്തിൽ വിവിധ യു.ജി. (CBCSS-UG) കോഴ്‌സുകളിൽ പ്രവേശനം നേടുകയും 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ അഞ്ചു വരെ നീട്ടി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407239 / 0494 2407200 / 0494 2407269.

പി.ആർ. 704/2024

ബി.എഡ്. പ്രവേശനം 2024

കാലിക്കറ്റ് സര്‍വകലാശാല 2024 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. (കൊമേഴ്സ് ഒഴികെ), ബി.എഡ്. സ്പെഷ്യൽ എഡ്യുക്കേഷന്‍ (ഹിയറിങ് ഇംപയർമെൻ്റ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂൺ 15. അപേക്ഷാ ഫീസ്: എസ്.സി. / എസ്.ടി. 225/- രൂപ, മറ്റുള്ളവർ 720/- രൂപ. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്‍ഔട്ട് സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തിലുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി സ്പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്പോര്‍ട്ട്സ്, ഡിഫന്‍സ്, ടീച്ചേര്‍സ് എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടാകില്ല.  പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തുന്നതുമാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍, മാനേജ്‍മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407017, 2660600.

പി.ആർ. 705/2024

പ്രത്യേക പരീക്ഷ

നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർഥികൾക്കായുള്ള അഞ്ചാം സെമസ്റ്റർ ബി.ടി.എച്ച്.എം. (CBCSS-UG 2021 പ്രവേശനം മാത്രം) നവംബർ 2023 റഗുലർ പ്രത്യേക പരീക്ഷ ജൂൺ ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 706/2024

പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) / പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ. മൾട്ടിമീഡിയ (CBCSS-UG) ഒന്നാം സെമസ്റ്റർ (2021 & 2022 പ്രവേശനം) നവംബർ 2023, (2019 & 2020 പ്രവേശനം) നവംബർ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

രണ്ട് വർഷ ബി.പി.എഡ്. (2021 പ്രവേശനം മുതൽ) മൂന്നാം സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 12-ന് തുടങ്ങും.

ബി.പി.എഡ്. ഇന്റഗ്രേറ്റഡ് (2015 മുതൽ 2022 വരെ പ്രവേശനം) ഒന്നാം വർഷ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 19-ന് തുടങ്ങും.

എം.പി.എഡ്. (2019 പ്രവേശനം മുതൽ) മൂന്നാം സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 707/2024

പരീക്ഷാഫലം

ബി.എച്ച്.എം. ഒന്നാം വർഷ ഏപ്രിൽ 2023 (2022 പ്രവേശനം) റഗുലർ / (2020 & 2021 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 16 വരെ അപേക്ഷിക്കാം.

പി.ആർ. 708/2024

പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ ബി.ആർക്. (2014 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 709/2024

error: Content is protected !!