അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രവേശനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സര്‍വകലാശാലയിലെ  ഉദ്ഘാടന ചടങ്ങുകൾ മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ ജൂൺ ഏഴിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നടത്താനിരുന്ന വിവിധ ഉദ്ഘാടന ചടങ്ങുകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

പി.ആർ. 733/2024

അക്കാദമിക – അടിസ്ഥാന വികസനക്കുതിപ്പിനായി

75 കോടി രൂപ വകയിരുത്തി സര്‍വകലാശാലാ ബജറ്റ്

അക്കാദമിക – അടിസ്ഥാന സൗകര്യ വികസനക്കുതിപ്പിനായി കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റില്‍ വകയിരുത്തിയത് 75.15 കോടി രൂപയുടെ പദ്ധതികള്‍. സംസ്ഥാന പദ്ധതി വിഹിതത്തില്‍ 50.4 കോടി രൂപയും പദ്ധതിയേതര വികസനത്തില്‍ 24.75 കോടി രൂപയും ഉള്‍പ്പെടെയാണിത്. സംസ്ഥാന പദ്ധതി വിഹിതത്തില്‍ 31.80 കോടി രൂപയാണ് ബജറ്റ് അനുമതി ലഭിച്ചത്. 896.64 കോടി രൂപ വരവും 646.80 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സെനറ്റില്‍ അവതരിപ്പിച്ചത് സിന്‍ഡിക്കേറ്റ് ധനകാര്യ സ്ഥിരസമിതി കണ്‍വീനര്‍ അഡ്വ. പി.കെ. ഖലീമുദ്ധീനാണ്. വികസനത്തിനും ആധുനികവത്കരണത്തിനുമായി ആറ് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഗവേഷണ പ്രോത്സാഹനത്തിന് ഒരു കോടി, നൂതന പദ്ധതികള്‍ക്ക് ഏഴ് കോടി, കാമ്പസ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 16.35 കോടി ഐ.ടി. വികസനത്തിന് 3.7 കോടി രൂപ, വയനാട് ചെതലയത്തെ ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രമായ ഐ.ടി.എസ്.ആറില്‍ ഹോസ്റ്റലും മറ്റ് സൗകര്യങ്ങളുമൊരുക്കാന്‍ മൂന്ന് കോടി രൂപ എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്. ഇവയെല്ലാം സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുന്നതാണ്. ഊര്‍ജം, ജലം, ഹരിത ഓഡിറ്റ് എന്നിവയ്ക്കായി ഒരു കോടി രൂപ, മാലിന്യ സംസ്‌കരണ സംവിധാനത്തിന് 30 ലക്ഷം രൂപ, സുവര്‍ണ ജൂബിലി റീജണല്‍ സെന്ററുകള്‍ക്ക് ഒരു കോടി, അധ്യാപകരുടെയും ജീവനക്കാരുടെയും ഫ്‌ളാറ്റുകള്‍ക്കായി രണ്ട് കോടി രൂപ, അക്കാദമിക് ബ്ലോക്കിന് 10 കോടി, പഠനവകുപ്പ് ലാബുകളുടെ നവീകരണത്തിന് ഒരു കോടി എന്നിവയെല്ലാം പദ്ധതിയേതര വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 കോടി രൂപ ചെലവിട്ട് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് സ്ഥാപിക്കുന്ന സൗരോര്‍ജ വൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈ മാസം തന്നെ നടത്തും. ആറുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും അഡ്വ. പി.കെ. ഖലീമുദ്ധീന്‍ അറിയിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. വ്യാഴാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ 51,005 യു.ജി., 1,324 പി.ജി., 53 പി.എച്ച്.ഡി. ഉള്‍പ്പെടെ 52,382 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. കാര്‍ഷിക സര്‍വകലാശാലയിലേക്കുള്ള പ്രതിനിധിയായി കാലിക്കറ്റില്‍ നിന്ന് പി. നന്ദകുമാര്‍ എം.എല്‍.എയെ തിരഞ്ഞെടുത്തു.

പി.ആർ. 734/2024

എം.ബി.എ. (ഫുള്‍ ടൈം/പാര്‍ട്ട് ടൈം) പ്രവേശന അപേക്ഷ നീട്ടി 

കാലിക്കറ്റ് സർവകലാശാലാ കോമേഴസ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ജൂൺ 15 വരെ നീട്ടി. സ്വാശ്രയ കോളേജുകളിലെ മാനേജ്‍മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ മുതലായവ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT – 2024, CAT –  2023 യോഗ്യത നേടിയിരിക്കണം. CMAT – 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നല്‍കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494-2407017, 2407363. 

പി.ആർ. 735/2024

അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രവേശനം

കാലിക്കറ്റ് സർവകലാശാല 2024 – 25 അധ്യയന വര്‍ഷത്തിലേക്കുള്ള അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുളള (പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്ല്യ കോഴ്സ്) ഓണ്‍ലൈന്‍ രജിസ്ട്രേഷൻ 18-ന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി. അപേക്ഷ ഫീസ്: എസ്.സി. / എസ്.ടി.- 195/- രൂപ, മറ്റുള്ളവര്‍ – 470/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494-2407016, 2407017, 2660600.

പി.ആർ. 736/2024

സി.ഡി.ഒ.ഇ. ട്യൂഷൻ ഫീ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു (മുൻ എസ്.ഡി.ഇ.) കീഴിൽ 2023-ൽ പ്രവേശനം നേടിയ (CBCSS-UG) ബി.എ. / ബി.കോം. / ബി.ബി.എ. എന്നീ കോഴ്‌സുകളിലെ വിദ്യാർഥികൾക്ക് രണ്ടാം വർഷ (മൂന്ന്, നാല് സെമസ്റ്റർ) ട്യൂഷൻ ഫീ ഇപ്പോൾ അടയ്ക്കാം. പിഴ കൂടാതെ 20 വരെയും 100/- രൂപ പിഴയോടെ 25 വരെയും 500/- രൂപ പിഴയോടെ 27 വരെയും ഓൺലൈനായി അടയ്ക്കാം. ലിങ്ക് സി.ഡി.ഒ.ഇ.  വെബ്‌സൈറ്റിൽ ( https://sde.uoc.ac.in/ ). ഫോൺ: 0494-2407356, 2400288. 

പി.ആർ. 737/2024

പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ (CUCBCSS-UG & CBCSS-UG) ബി.എ., ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.കോം., ബി.ബി.എ., ബി.എസ് സി. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 738/2024

error: Content is protected !!