അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം – 2024 ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോളേജുകൾക്ക് സീറ്റ് വർധനവിന് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആൻ്റ് സയൻസ്, അറബിക് / ഓറിയന്റൽ ടൈറ്റിൽ കോളേജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്കു വിധേയമായി 2024-25 അധ്യയന വർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവ് (Marginal Increase) നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. സ്വാശ്രയ മേഖലയിലെ അപേക്ഷകർ ഒരു പ്രോഗ്രാമിന് 6,000/- രൂപ ഫീസ് സഹിതം 25 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷകളുടെ സ്കാൻ ചെയ്ത പകർപ്പ്, ഫീസ് അടച്ച ചലാൻ രസീത് എന്നിവ cumarginalincrease@uoc.ac.in എന്ന ഇ-മെയിലിൽ മാത്രം അയക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ https://www.uoc.ac.in/. ഫോൺ: 0494-2407112, 7154. 

പി.ആർ. 651/2024

അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം – 2024

കാലിക്കറ്റ് സർവകലാശാല 2024-25 അധ്യയന വർഷത്തിലേക്കുള്ള അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുളള (പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്ല്യ കോഴ്സ്) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ച്. അപേക്ഷ ഫീസ് എസ്.സി./എസ്.ടി.: 195/- രൂപ മറ്റുള്ളവർ: 470/- രൂപ. അപേക്ഷ ഫീസ് അടച്ചതിനുശേഷം പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.   പ്രിന്റ്ഔട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

പി.ആർ. 652/2024

പി.ജി. പ്രവേശന പരീക്ഷ (CUCAT 2024) ഹാൾടിക്കറ്റ്

2024-25 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി. സർവകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്., എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത്ത് ആൻ്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറൻസിക് സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയുടെ (CUCAT 2024) സമയക്രമവും ഹാൾടിക്കറ്റും സർവകലാശാല വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) ലഭ്യമാണ്. അപേക്ഷകർ ഹാൾടിക്കറ്റിൽ നൽകിയിട്ടുള്ള വിഷയം, പരീക്ഷാകേന്ദ്രം, തീയതി, സമയം എന്നിവ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തണം. തെറ്റുകൾ തെളിവ് സഹിതം പ്രവേശന വിഭാഗത്തെ അറിയിക്കേണ്ടതാണ്. ഇ-മെയിൽ: doaentrance@uoc.ac.in. ഫോൺ: 0494 2407017, 7016. പരീക്ഷാ തീയതി: മെയ് 28, 29 & 30.

പി.ആർ. 653/2024

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിവിധ സ്റ്റഡി സെന്ററുകളിലായി മെയ് നാല്, അഞ്ച് തീയതികളിൽ നിന്ന്  മാറ്റിവച്ച 2023 പ്രവേശനം ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാർത്ഥികൾക്കായുള്ള  രണ്ടാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ യഥാക്രമം ജൂൺ എട്ട്, ഒൻപത് തീയതികളിൽ നടക്കും.

പി.ആർ. 654/2024

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക്. അഗ്രികൾച്ചർ (2021 പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് 22, 27 തീയതികളിൽ തുടങ്ങും. കേന്ദ്രം: കാർമ്മൽ കോളേജ്, മാള. 

പി.ആർ. 655/2024

പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ (CBCSS-UG 2019 മുതൽ 2023 വരെ പ്രവേശനം, CUCBCSS-UG 2018 പ്രവേശനം മാത്രം) ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. അനുബന്ധ വിഷയങ്ങൾ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

പി.ആർ. 656/2024

പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.ബി. നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 657/2024

സൂക്ഷ്മപരിശോധനാ ഫലം

ഒന്നാം സെമസ്റ്റർ (CBCSS-PG) എം.എ. മലയാളം, എം.എ. ഹിസ്റ്ററി, എം.എസ്.ഡബ്ല്യൂ., എം.എസ് സി. സൈക്കോളജി, എം.എസ് സി. ബോട്ടണി, എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി, എം.എസ് സി. ഫിസിക്സ്, എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 658/2024

പുനർമൂല്യനിർണയ ഫലം

ബി.പി.എഡ്. ഒന്നാം സെമസ്റ്റർ നവംബർ 2022, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എഫ്.ടി. നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. 

പി.ആർ. 659/2024

error: Content is protected !!