കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (സി.ഡി.ഒ.ഇ.) വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ വിവിധ (PG-CBCSS) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ബി.ഇ., എം.ടി.ടി.എം., എം.ടി.എച്ച്.എം., എം.എച്ച്.എം. ഏപ്രിൽ 2024 / ഏപ്രിൽ 2023 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും. 

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) ബി.ടെക്. (2019 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലൈ ഒൻപതിനു ആറാം സെമസ്റ്റർ പരീക്ഷ ജൂലൈ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. 

പി.ആർ. 810/2024

പരീക്ഷാഫലം

വിവിധ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 (2021 & 2022 പ്രവേശനം), ഏപ്രിൽ 2022 (2020 പ്രവേശനം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ നവംബർ 2023 (2021 & 2022 പ്രവേശനം), നവംബർ 2022 (2020 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.എച്ച്.എം. ഏപ്രിൽ 2024 റഗുലർ (2020 പ്രവേശനം) / സപ്ലിമെന്ററി (2019 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ ആറു വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ (CCSS 2021 & 2022 പ്രവേശനം) എം.ബി.എ. ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 811/2024

സൂക്ഷ്മപരിശോധനാഫലം

അഞ്ചാം സെമസ്റ്റർ ബി.വോക്. നഴ്സറി ആന്റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് നവംബർ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 812/2024

പുനർമൂല്യനിർണയഫലം 

മൂന്നാം സെമസ്റ്റർ ബി.ആർക്. ( 2014 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 813/2024

error: Content is protected !!