കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സ്കൂൾ ഓഫ് ഡ്രാമ: ഡയറക്ടർ നിയമനം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമാ ആന്റ് ഫൈൻ ആർട്സിലെ ഡയറക്ടർ ( പെർമനെന്റ് ) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. ഹാർഡ് കോപ്പികൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

പി.ആർ. 1150/2024

സി.ഡി.ഒ.ഇ.: ഡയറക്ടർ നിയമനം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ ( മുൻ എസ്.ഡി.ഇ. ) ഡയറക്ടർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. ഹാർഡ് കോപ്പികൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

പി.ആർ. 1151/2024

ഡോ. ജോൺ മത്തായി സെന്ററിൽ: മേട്രൺ നിയമനം

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ ( ജെ.എം.സി. ) വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രൺ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : എസ്.എസ്.എൽ.സി., അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി : 50 വയസ്. യോഗ്യരായവർ അസൽ രേഖകളും പകർപ്പുകളും സഹിതം ആഗസ്റ്റ് 16-ന് രാവിലെ 10 മണിക്ക് ക്യാമ്പസ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദമായ വിജ്ഞാപനം ജെ.എം.സി. നോട്ടീസ്‌ബോഡിൽ.

പി.ആർ. 1152/2024

വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗസ്റ്റ് 14-ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.

പി.ആർ. 1153/2024

പേരാമ്പ്ര റീജിയണൽ സെന്ററിൽ സീറ്റൊഴിവ്

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജിയണൽ സെന്ററിൽ ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിൽ ജനറൽ / ഇ.ഡബ്ല്യു.എസ് /  എസ്.ഇ.ബി.സി / ഒ.ഇ.സി. / എസ്.സി. /എസ്.ടി. സീറ്റുകളിൽ ഒഴിവുണ്ട്. ആഗസ്റ്റ് 16-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ നേരിട്ട് വന്ന് പ്രവേശനം നേടാവുന്നതാണ്. ഇതുവരെ അപേക്ഷിക്കാത്തവർക്കും ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യമുണ്ടാകും. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് മുഴുവൻ ഫീസും ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961039127 (ബി.സി.എ.), 8594039556 (ബി.എസ്.ഡബ്ല്യു.),0496 2991119.

പി.ആർ. 1154/2024

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളേജുകളിൽ 2019 മുതൽ 2023 വരെ വർഷങ്ങളിൽ ( CBCSS ) ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകളിൽ പ്രവേശനം നേടി രണ്ടാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത ശേഷം പഠനം തുടരാൻ കഴിയാത്തവർക്ക് സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വഴി മൂന്നാം സെമസ്റ്ററിലേക്ക് ( UG – CBCSS – 2023 പ്രവേശനം ) പ്രവേശനം നേടി പഠനം തുടരാം. പിഴ കൂടാതെ ആഗസ്റ്റ് 24 വരെയും 100/- പിഴയോടെ 31 വരെയും 500/- രൂപ അധിക പിഴയോടെ സെപ്റ്റംബർ അഞ്ച് വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2407356, 2400288.

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു (മുൻ എസ്.ഡി.ഇ.) കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകളിൽ പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാൻ കഴിയാത്ത സി.ഡി.ഒ.ഇ. വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനത്തിന് ഓൺലൈനായി പിഴ കൂടാതെ ആഗസ്റ്റ് 24 വരെയും 100/- പിഴയോടെ 31 വരെയും 500/- രൂപ അധിക പിഴയോടെ സെപ്റ്റംബർ അഞ്ച് വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.

പി.ആർ. 1155/2024

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ അഞ്ചാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ബി.എ. അഫ്സൽ – ഉൽ – ഉലമ കോൺടാക്ട് ക്ലാസുകൾ ആഗസ്റ്റ് 27 മുതലും ഫിലോസഫി കോൺടാക്ട് ക്ലാസുകൾ സെപ്റ്റംബർ 18 മുതലും വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ തുടങ്ങും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. വിദ്യാർഥികൾക്കുള്ള സ്റ്റഡീ മെറ്റീരിയൽ വിതരണം വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടക്കുന്നതാണ്. വിശദമായ സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/. ഫോൺ : 0494 2400288, 2407356. 

പി.ആർ. 1156/2024

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ വിവിധ ബി.വോക്. ( CBCSS – V – UG – 2019 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ മൂന്ന് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ( 2014 & 2015 പ്രവേശനം ) മൂന്നാം സെമസ്റ്റർ നവംബർ 2018, നാലാം സെമസ്റ്റർ ഏപ്രിൽ 2019, ( 2015 പ്രവേശനം മാത്രം ) അഞ്ചാം സെമസ്റ്റർ നവംബർ 2019, ആറാം സെമസ്റ്റർ ഏപ്രിൽ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 190/- രൂപ പിഴയോടെ ഒൻപത് വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.

പി.ആർ. 1157/2024

പരീക്ഷ 

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റർ ബി.ടെക്. (2014 സ്‌കീം) 2018 പ്രവേശനം ഏപ്രിൽ 2023, 2017 പ്രവേശനം നവംബർ 2022, 2016 പ്രവേശനം ഏപ്രിൽ 2022, 2014 & 2015 പ്രവേശനം നവംബർ 2022 സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 30-ന് തുടങ്ങും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്.

പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള ബി.എ. മൾട്ടിമീഡിയ (CUCBCSS – UG 2017 & 2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് മൂന്നാം സെമസ്റ്റർ നവംബർ 2021 പരീക്ഷകൾ ആഗസ്റ്റ് 29-നും നാലാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷകൾ ആഗസ്റ്റ് 30-നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 1158/2024

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 ടീച്ചിങ് എബിലിറ്റി പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 21, 22, 23 തീയതികളിൽ യഥാക്രമം കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, ചക്കിട്ടപാറ കാലിക്കറ്റ് സർവകലാശാലാ ബി.പി.എഡ്. സെന്റർ, സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്നീ കേന്ദ്രങ്ങളിൽ നടക്കും.

പി.ആർ. 1159/2024

വൈവ

നാലാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം) ജൂലൈ 2024 വൈവ ആഗസ്റ്റ് 19 , 21 തീയതികളിൽ നടക്കും. കേന്ദ്രം : ഫാറൂഖ് ട്രെയിനിങ് കോളേജ് കോഴിക്കോട്, ജി.സി.ടി.ഇ. കോഴിക്കോട്, എൻ.എസ്.എസ്. ട്രെയിനിങ് കോളേജ് ഒറ്റപ്പാലം, എജ്യുക്കേഷൻ പഠന വകുപ്പ് സർവകലാശാലാ ക്യാമ്പസ്, ഐ.എ.എസ്.ഇ. തൃശ്ശൂർ.

പി.ആർ. 1160/2024

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. മലയാളം ( CBCSS 2020 & 2021 പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. 

പി.ആർ. 1161/2024

പുനർമൂല്യനിർണയഫലം

അഞ്ചാം സെമസ്റ്റർ ബി.വോക്. (2020 പ്രവേശനം) നഴ്സറി ആന്റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ബാങ്കിങ് ഫിനാൻസ് സർവീസ് ആന്റ് ഇൻഷൂറൻസ്, ലോജിസ്റ്റിക് മാനേജ്‌മന്റ് നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1162/2024

error: Content is protected !!