പരീക്ഷകൾ പുനഃക്രമീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പാർട്ട് ടൈം ബി.ടെക് ; ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ ( 2009 സ്‌കീം – 2014 പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. ആൽഫാ – ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓൺലൈനായും ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓഫ്‌ലൈനായും അപേക്ഷിക്കണം. പരീക്ഷാ തീയതി പിന്നീടറിയിക്കും.

പി.ആർ. 1606/2024

പരീക്ഷ പുനഃക്രമീകരിച്ചു

നവംബർ 13-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ, വിദൂര വിഭാഗം വിദ്യാർഥി കൾക്കുള്ള നാലാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) ബി.കോം., ബി.ബി.എ., ബി.എ., ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 29-ലേക്ക് പുനഃക്രമീകരിച്ചു. സമയം : രണ്ടുമണി. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1607/2024

ഇന്റേണൽ പരീക്ഷ

നാലാം സെമസ്റ്റർ ( 2019 സ്‌കീം – 2020 പ്രവേശനം മുതൽ ) എം.ആർക്. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി ഇന്റേണൽ പരീക്ഷകൾ നവംബർ 19 – ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1608/2024

പരീക്ഷ

മൂന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2012, 2013 പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ മൂന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1609/2024

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ( ഹിയറിങ് ഇംപയർമെൻ്റ് & ഇന്റലക്ച്വൽ ഡിസെബിലിറ്റി ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ (2020 പ്രവേശനം) ബി.കോം. എൽ.എൽ.ബി. ഒക്ടോബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (CCSS) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1610/2024

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. സൈക്കോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ( 2019 സ്‌കീം ) ബി.ടെക്. ഏപ്രിൽ 2024, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1611/2024

error: Content is protected !!