വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള വാക് – ഇൻ – ഇന്റർവ്യൂ ഡിസംബർ ഒൻപതിന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത : പി.ജി., എം.എഡ്., നെറ്റ് / പി.എച്ച്.ഡി. (ഒരൊഴിവിലേക്ക് മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് വിഷയക്കാർക്ക് മുൻഗണന ലഭിക്കും). യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.
പി.ആർ. 1746/2024
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS – 2021 മുതൽ 2023 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ബയോസയൻസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ അഞ്ച് വരെയും 190/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ഫുൾ ടൈം ആന്റ് പാർട്ട് ടൈം എം.ബി.എ., എം.ബിഎ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് ജനുവരി 2025 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 190/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ബയോടെക്‌നോളജി ( നാഷണൽ സ്ട്രീം ) ഡിസംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 16 വരെയും 190/- രൂപ പിഴയോടെ 19 വരെ യും അപേക്ഷിക്കാം.
നാലാം വർഷ (2017 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പിഎഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 16 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പി.ആർ. 1747/2024
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (CCSS – 2023 പ്രവേശനം) എം.എസ് സി. എൻവിറോണ്മെന്റൽ സയൻസ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1748/2024