കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ ഹാഫ് മാരത്തോൺ ഏഴിന്

2024 – 2025 വർഷത്തെ കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിനോടനുബന്ധിച്ചുള്ള ഹാഫ് മാരത്തോൺ മത്സരങ്ങൾ ഡിസംബർ ഏഴിന് രാവിലെ 6.30-ന് സർവകലാശാലാ ക്യാമ്പസിൽ നടക്കും. ആറിന് വൈകിട്ട് 4.30 വരെ രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ടാകും. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് ഡിസംബർ 15, 16, 17 തീയതികളിൽ സി.എച്ച്. എം.കെ. സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ ഏറ്റവും വലിയ കോളേജ് അത്‌ലറ്റിക് മേളയാണ് കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ നടത്തുന്നത്. 400-ൽ പരം അഫിലിയേറ്റഡ് കോളേജുകളിൽ നിന്നായി 1500 ഓളം കായിക താരങ്ങൾ മീറ്റിൽ പങ്കെടു ക്കും. കൂടുതൽ വിവരങ്ങളൾക്ക് 9645620771.

പി.ആർ. 1755/2024

ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ (2020 പ്രവേശനം) പ്രൈവറ്റ് രജിസ്‌ട്രേഷൻ / (2019, 2021 പ്രവേശനം) വിദൂര വിഭാഗം – ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി 17 വരെ അപേക്ഷിക്കാം. പരീക്ഷയുടെ ഷെഡ്യൂളും പരീക്ഷാ ഓൺലൈൻ ലിങ്കും പിന്നീട് പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ. ഫോൺ : 0494 2400288, 2407356.

പി.ആർ. 1756/2024

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) വിവിധ ബി.വോക്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

പി.ആർ. 1757/2024

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. സെപ്റ്റംബർ 2023, രണ്ടാം സെമസ്റ്റർ എം.എ. സോഷ്യോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1758/2024

error: Content is protected !!