ഗവേഷണ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിൽ (ഡി.ഒ.ആർ.)
കാലിക്കറ്റ് സർവകലാശാലാ ഗവേഷണ ഡയറക്ടറേറ്റ് ശനിയാഴ്ച മുതൽ ഭരണകാര്യാലയത്തിന് പിന്നിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പഴയ ടെലിഫോൺ നമ്പർ തത്കാലം ലഭ്യമാകില്ല. അന്വേഷണങ്ങൾ ഇ-മെയിൽ വഴി നടത്തണമെന്ന് ഗവേഷണ ഡയറക്ടറേറ്റ് അറിയിച്ചു.
പി.ആർ. 1772/2024
ഡോ. തമ്പാന്‍ മേലോത്തിന്റെ
പ്രഭാഷണം 12-ന്
കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ആമുഖമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ 12-ന് പി.ആര്‍. പിഷാരടി സ്മാരക പ്രഭാഷണം. ഗോവയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലോത്താണ് പ്രഭാഷണം നിര്‍വഹിക്കുന്നത്. രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. ഇന്ത്യയുടെ ആദ്യ ധ്രുവ പര്യവേക്ഷണത്തില്‍ പങ്കാളിയായ ഡോ. തമ്പാന്‍ ധ്രുവ പ്രദേശങ്ങളിലെ കാലവസ്ഥാമാറ്റം മഞ്ഞുപാളികളിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഗവേഷണ ശ്രദ്ധ പതിപ്പിച്ച ശാസ്ത്രജ്ഞനാണ്. ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ തൃശ്ശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലാണ് ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്.
പി.ആർ. 1773/2024
അദീബി ഫാസിൽ പ്രിലിമിനറി മാർക്ക് ലിസ്റ്റ്
കാലിക്കറ്റ് സർവകലാശാലയുടെ അദീബി ഫാസിൽ പ്രിലിമിനറി ഫസ്റ്റ് ഇയർ, സെക്കൻഡ് ഇയർ, ഫൈനൽ ഇയർ ഏപ്രിൽ 2024 പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
പി.ആർ. 1774/2024
പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ അപേക്ഷ
അദീബി ഫാസിൽ ഫൈനൽ ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ എന്നിവക്ക് അപേക്ഷിക്കുന്നവർക്ക് ഡിസംബർ 9 മുതൽ 18 വരെ ചലാൻ അടയ്ക്കാം. നിർദിഷ്ട ഫോമിൽ പൂരിപ്പിച്ച അപേക്ഷയും ചലാൻ പകർപ്പും ഡിസംബർ 21-ന് മുൻപായിൽ പരീക്ഷാ ഭവനിൽ ലഭ്യമാക്കണം. ഫോൺ : 0494 2407577
പി.ആർ. 1775/2024
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ ( CBCSS – 2020 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. സോഷ്യോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 19 വരെയും 190/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഒൻപത് മുതൽ ലഭ്യമാകും. പരീക്ഷ ജനുവരി ഏഴിന് തുടങ്ങും.
പി.ആർ. 1776/2024
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( PG – CBCSS – 2024 പ്രവേശനം ) മാസ്റ്റർ ഓഫ് സോഷ്യൽ വർക് (ഡിസാസ്റ്റർ മാനേജ്‌മന്റ്) നവംബർ 2024 റഗുലർ പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ അഞ്ചാം സെമസ്റ്റർ ( 2019 മുതൽ 2022 വരെ പ്രവേശനം ) ബി.ടെക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി മൂന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ഇന്റഗ്രേറ്റഡ് പി.ജി. – മൂന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) നവംബർ 2024, ( 2020 പ്രവേശനം ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഒൻപതാം സെമസ്റ്റർ ( 2020 പ്രവേശനം മാത്രം ) നവംബർ 2024 റഗുലർ പരീക്ഷയും ജനുവരി ഒന്നിനും ഏഴാം സെമസ്റ്റർ ( 2020, 2021 പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ഏഴിനും തുടങ്ങും.
മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപെയർമെൻ്റ് – നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 1777/2024