പി.ജി. ഗ്രാജുവേഷൻ സെറിമണി 2024
കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ വിവിധ പി.ജി. കോഴ്‌സുകൾ 2024 വർഷം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഡിസംബർ 16, 17 ദിവസങ്ങളിൽ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. അർഹരായവരുടെ ലിസ്റ്റും അവർക്കുള്ള നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ കോളേജ് / പരീക്ഷാ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ലയുടെ അടിസ്ഥാനത്തിലാണ് ചടങ്ങിന് ഹാജരാകേണ്ടത്. ചടങ്ങിന് ഹാജരാകേണ്ട തീയതി, ജില്ല, രജിസ്ട്രേഷൻ സമയം എന്നിവ ക്രമത്തിൽ :- ( ഡിസംബർ 16 ) മലപ്പുറം – രാവിലെ 9 മുതൽ 10 വരെ, കോഴിക്കോട് / വയനാട് – ഉച്ചക്ക് 1 മുതൽ 2 വരെ. ( ഡിസംബർ 17 ) തൃശ്ശൂർ / പാലക്കാട് – രാവിലെ 9 മുതൽ 10 വരെ, സർവകലാശാലാ പഠനവകുപ്പുകൾ – ഉച്ചക്ക് 1 മുതൽ 2 വരെ.
പി.ആർ. 1784/2024
പരീക്ഷാ അപേക്ഷ
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ (CBCSS – UG) ബി.എ. മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2023, (2021, 2022 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെ യും 190/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 11 മുതൽ ലഭ്യമാകും. പരീക്ഷ ജനുവരി ഒന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – V – UG) വിവിധ ബി.വോക്. (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023, (2022, 2023 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 190/- രൂപ പിഴയോടെ ജനുവരി ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 16 മുതൽ ലഭ്യമാകും.
പി.ആർ. 1785/2024
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം. ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 10-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
അഫിലിയേറ്റഡ് കോളേജുകളിലെ ഒൻപതാം സെമസ്റ്റർ (PG – CBCSS – 2020 പ്രവേശനം മാത്രം) ഇന്റഗ്രേറ്റഡ് പി.ജി. നവംബർ 2024 റഗുലർ പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ (CBCSS – UG) ബി.എ. മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2023, (2021, 2022 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ (2015 – പ്രവേശനം മാത്രം) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ നവംബർ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 1786/2024