പഠനം മുടങ്ങിയവർക്ക് വിദൂര വിഭാഗത്തിൽ തുടരാൻ അവസരം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഡിസംബർ 31-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദവും നെറ്റ് അല്ലെങ്കിൽ യു.ജി.സി. 2018 റെഗുലേഷൻ അനുസരിച്ചുള്ള തത്തുല്യയോഗ്യതയുമാണ് അടിസ്ഥാന യോഗ്യത. ബിരുദാനന്തരബിരുദ തലത്തിൽ ഡിജിറ്റൽ മീഡിയ കോഴ്‌സുകൾ പഠിപ്പിക്കാൻ പ്രാപ്തരായിരിക്കണം. യോഗ്യരായവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വേതനം ഒന്നര മണിക്കൂറിന് 1700/- രൂപ. മാസാന്തപരിധി 42,000/- രൂപ.

പി.ആർ. 1806/2024

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബി.എ. അഫ്സൽ – ഉൽ – ഉലമ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സോഷ്യോളജി / ബി.കോം. / ബി.ബി.എ. ( CUCBCSS / CBCSS ) പ്രോഗ്രാമുകൾക്ക് 2018, 2019, 2021 വർഷങ്ങളിൽ പ്രവേശനം നേടി അഞ്ചാം സെമസ്റ്റർ വരെയുള്ള പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി പിഴ കൂടാതെ 26 വരെയും 100/- രൂപ പിഴയോടെ 31 വരെയും 500/- രൂപ അധിക പിഴയോടെ ജനുവരി ആറു വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.

പി.ആർ. 1807/2024

പഠനം മുടങ്ങിയവർക്ക് വിദൂര വിഭാഗത്തിൽ തുടരാൻ അവസരം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / ഓട്ടോണമസ് കോളേജുകളിൽ ബി.എ. അഫ്സൽ – ഉൽ – ഉലമ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സോഷ്യോളജി / ബി.കോം. / ബി.ബി.എ. ( CUCBCSS / CBCSS ) പ്രോഗ്രാമുകൾക്ക് 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് മുഖേന സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിന് കീഴിൽ പ്രവേശനം നേടി പഠനംതുടരാം. ഓൺലൈനായി പിഴ കൂടാതെ 26 വരെയും 100/- രൂപ പിഴയോടെ 31 വരെയും 500/- രൂപ അധിക പിഴയോടെ ജനുവരി ആറു വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : :0494 2400288, 2407356.

പി.ആർ. 1808/2024

സോഷ്യൽ സർവീസ് പ്രോഗ്രാം / മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് : ഡിസംബർ 19 വരെ അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2022 – ൽ പ്രവേശനം നേടിയ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സമർപ്പിക്കേണ്ട കാലിക്കറ്റ് സർവകലാശാലാ സോഷ്യൽ സർവീസ് പ്രോഗ്രാം ( CUSSP ) സർട്ടിഫിക്കറ്റ് / മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഡിസം ബർ 19 വരെ നീട്ടി. ഫോൺ : 0494 2407356, 0494 2400288.

പി.ആർ. 1809/2024

ടോക്കൺ രജിസ്‌ട്രേഷൻ

വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ( CBCSS ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ഓൺലൈനായി ഡിസംബർ 16 മുതൽ ടോക്കൺ രജിസ്‌ട്രേഷൻ എടുക്കാം. ഫീസ് : 2750/- രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. 

പി.ആർ. 1810/2024

പ്രാക്ടിക്കൽ പരീക്ഷ 

അഞ്ചാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 19-ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ.

പി.ആർ. 1811/2024

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം രണ്ട്, നാല് സെമസ്റ്റർ എം.എ. അറബിക് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1812/2024

error: Content is protected !!