ബിരുദ പഠനം മുടങ്ങിയവർക്ക് തുടരൻ അവസരം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബഷീർ അനുസ്മരണം

കാലിക്കറ്റ് സർവകലാശാലാ വൈക്കം മുഹമ്മദ് ബഷീർ ചെയറും മലയാള – കേരള പഠന വിഭാഗവും ചേർന്ന് ജൂലൈ അഞ്ച്, ആറ്, ഒൻപത് തീയതികളിൽ ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. അഞ്ചിന് രാത്രി ഏഴുമണിക്ക് ഓൺലൈനായി ഷിമോഗ, കുവേമ്പു സർവകലാശാലയിലെ മുൻ പ്രൊഫ. രാജേന്ദ്ര ചെന്നി കന്നഡയിലെ കഥാസാഹിത്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ആറിന് രാത്രി ഏഴുമണിക്ക് ഓൺലൈനായി ഒഡീഷ ഉത്കൽ സർവകലാശാലയിലെ മുൻ പ്രൊഫ. ജതീന്ദ്രകുമാർ നായിക് ഓഡിയയിലെ  കഥാസാഹിത്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഒൻപതിന് രാവിലെ 10 മണിക്ക് മലയാള വിഭാഗം സെമിനാർ ഹാളിൽ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബഷീർ ചെയർ വിസിറ്റിംഗ് പ്രൊഫസർ പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടു മണിക്ക് ബഷീറിന്റെ കഥാലോകം എന്ന വിഷയത്തിൽ പ്രൊഫ. എൻ.എൻ. കാരശ്ശേരിയും ബഷീറും സംഗീതവും എന്ന വിഷയത്തിൽ സംഗീത നിരൂപകൻ നദീം നൗഷാദും  പ്രഭാഷണം നടത്തും.

പി.ആർ. 916/2024

പി.ജി. പ്രവേശനം: അപേക്ഷ നീട്ടി

2024 – 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷൻ ജൂലൈ എട്ടിന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.

പി.ആർ. 917/2024

എം.എ. ജേണലിസം അപേക്ഷകർക്ക് ഗ്രേസ് മാർക്ക് 

കാലിക്കറ്റ് സർവകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ പഠന വകുപ്പിലെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ കോഴിസിലേക്ക് CUCAT – 2024 മുഖേനയുള്ള പ്രവേശനത്തിന് ലഭിക്കുന്ന വെയിറ്റേജ് മാർക്കുകൾ ക്രമത്തിൽ:- (1) പി.ജി. ഡിപ്ലോമ ഇൻ ജേണലിസമുള്ളവർക്ക് – 5 മാർക്ക്. (2) ബിരുദ തലത്തിൽ ജേണലിസം കോംപ്ലിമെന്ററിയായോ സബ്സിഡറിയായോ പഠിച്ചവർക് – 5 മാർക്ക്. (3) ജേണലിസം പ്രധാന വിഷയമായി ബിരുദം നേടിയവർക്ക് – 7 മാർക്ക്. (4) മൾട്ടിമീഡിയ കമ്മ്യൂണിക്കേഷൻ / വിഷ്വൽ കമ്മ്യൂണിക്കേഷൻ / ഫിലിം പ്രൊഡക്ഷൻ / വീഡിയോ പ്രൊഡക്ഷൻ എന്നീ ബിരുദമുള്ളവക്ക് – 5 മാർക്ക്. ഗ്രേസ് മാർക്കിന് അർഹരായവർ ജൂലൈ ആറിന് 10 മണിക്ക് മുൻപായി majmcoffice@uoc.ac.in എന്ന ഇ-മെയിലിലേക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അയച്ചു നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2407361.

പി.ആർ. 918/2024

ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിൻറിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. യോഗ്യത : പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ  45 ശതമാനം മാർക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567172591.

പി.ആർ. 919/2024

ബിരുദ പഠനം മുടങ്ങിയവർക്ക് തുടരൻ അവസരം

കാലിക്കറ്റ് സർവകലാശാലയുടെ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. ഫിലോസഫി, ബി.എ. സോഷ്യോളജി, ബി.കോം., ബി.ബി.എ. ( CUCBCSS / CBCSS ) പ്രോഗ്രാമുകൾക്ക് 2018 മുതൽ 2022 വരെ വർഷങ്ങളിൽ പ്രവേശനം നേടി നാലാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് (മുൻ എസ്.ഡി.ഇ.) സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വഴി അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നേടി പഠനം തുടരാവുന്നതാണ്. പിഴ കൂടാതെ ജൂലൈ 15 വരെയും 100/- രൂപ പിഴയോടെ 20 വരെയും 500/- രൂപ അധിക പിഴയോടെ 25 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356, 2400288.

പി.ആർ. 920/2024

ഡെസർട്ടേഷൻ സമർപ്പണം

നാലാം സെമസ്റ്റർ എം.ബി.എ. ( CUCSS – Full Time ) ജൂലൈ 2024 പരീക്ഷയുടെ ഡെസർട്ടേഷൻ പരീക്ഷാ ഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. 

പി.ആർ. 921/2024

വൈവ

തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CBCSS – CDOE ) വിദ്യാർഥികൾക്കായുള്ള ഏപ്രിൽ 2024 വൈവ ജൂലൈ 11, 12 തീയതികളിലായി തൃശ്ശൂർ അരണാട്ടുകരയിൽ സ്ഥിതിചെയ്യുന്ന ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പിൽ വച്ച് നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 922/2024

പ്രാക്ടിക്കൽ പരീക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റർ എം.പി എഡ്. നവംബർ 2023 എക്സ്റ്റേണൽ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ജൂലൈ എട്ട്, ഒൻപത് തീയതികളിൽ തുടങ്ങും. കേന്ദ്രം: ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 923/2024

പരീക്ഷ

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള ഒന്നാം സെമസ്റ്റർ ബാച്ചിലർ ഇൻ ഇന്റീരിയർ ഡിസൈൻ ( 2013 മുതൽ 2015 വരെ പ്രവേശനം ) നവംബർ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 924/2024

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം. ( CBCSS UG 2019 മുതൽ 2021 വരെ പ്രവേശനം /  CUCBCSS UG 2018 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 11 വരെ അപേക്ഷിക്കാം.

പി.ആർ. 925/2024

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. നവംബർ 2023 റഗുലർ ( CBCSS ) / ( CUCBCSS ) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 926/2024

error: Content is protected !!